കാരാകുര്‍ശ്ശി: കോരമണ്‍കടവ് പുഴപ്പാലത്തിന് സമീപം തുമ്പനാട് പുഴയോരത്ത് നിന്നും 260 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടി കൂടി.സംഭവവുമായി ബന്ധപ്പെട്ട് കടമ്പഴിപ്പുറം മണ്ടഴി ചോഴികുന്ന ത്ത് വീട്ടില്‍ സ്വാമിനാഥ (39) നെതിരെ എക്‌സൈസ് കേസെടുത്തു. രഹ സ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മണ്ണാര്‍ക്കാട് എക്‌സൈ സ് ഇന്‍സ്‌പെക്ടര്‍ പി സജുവിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ചാരാ യം വാറ്റാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെയായിരുന്നു പരി ശോധന.വന്‍തോതില്‍ ചാരായം വാറ്റി പുലാപ്പറ്റ ഭാഗങ്ങളില്‍ എത്തിക്കാനാണ് പ്രതി ലക്ഷ്യമിട്ടിരുന്നതെന്ന് എക്‌സൈസിന്റെ പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. വനമേഖലകളി ലും പുഴയോ രങ്ങളിലും റെയ്ഡ് ശക്തമാക്കാന്‍ തീരുമാനിച്ചതായി എക്‌സൈസ് അറിയിച്ചു. പ്രിവന്റീവ് ഓഫീസര്‍ കൃഷ്ണദാസ്, സിവി ല്‍ എക്‌സൈ സ് ഓഫീസര്‍ ദീപക്, വിഷ്ണു, അഫ്‌സല്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.