അലനല്ലൂര്‍ : വൈദ്യുതി ബില്ല് സംബന്ധിച്ച് ജനങ്ങള്‍ക്കിടയിലെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് എടത്തനാട്ടുകര മേഖല കമ്മിറ്റി അലനല്ലൂര്‍ കെ.എസ്.ഇ.ബി യിലെ അസി.എന്‍ജിനിയര്‍ക്ക് നിവേദനം നല്‍കി. ഒരുമാസമായി അടച്ചിട്ട വ്യാപാര സ്ഥാപനങ്ങളില്‍ ഭീമമായ തുകയും വീടുകളില്‍ താരത മ്യേനെ വലിയ തുകയും വന്നതായി ശ്രദ്ധയില്‍പെടുകയും ഇത് ഉപ ഭോക്താക്കളില്‍ വലിയ ആശങ്ക ഉണ്ടാക്കുകയും ചെയ്ത സാഹചര്യ ത്തിലാണ് യൂത്ത് ലീഗ് അസി.എജിനിയര്‍ സ്മിതക്ക് നിവേദനം നല്‍കിയത്. യൂത്ത് ലീഗ് മേഖല പ്രസിഡന്റ് മഠത്തൊടി അബൂബക്കര്‍, ജനറല്‍ സെക്രട്ടറി നൗഷാദ് പുത്തന്‍ക്കോട്ട്, വൈസ് പ്രസിഡന്റ് നിജാസ് ഒതുക്കുംപുറത്ത്, അഫ്‌സല്‍ കൊറ്റരായില്‍ എന്നിവര്‍ സംബന്ധിച്ചു. ഇത്തരത്തിലുള്ള ബില്ലുകളില്‍ ഇളവ് നല്‍കാനാവശ്യമായ നടപടികള്‍ മെയ് മൂന്ന് മുതല്‍ സ്വീകരി ക്കുമെന്ന് അസി.എഞ്ചിനീയര്‍ ഉറപ്പ് നല്‍കിയതായി യൂത്ത് ലീഗ് നേതാക്കള്‍ക്ക് അറിയിച്ചു