മണ്ണാര്‍ക്കാട് : സംരഭകരംഗത്തും തിളങ്ങി പാലക്കാട്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ജില്ലയില്‍ തുടങ്ങിയത് 31,401 സംരംഭങ്ങള്‍. വ്യവസായ വാണിജ്യവകുപ്പിന്റെ ഒരുവര് ഷം ഒരുലക്ഷം സംരംഭം പദ്ധതിയിലൂടെയാണിത്. 2025വരെ ആരംഭിച്ച സംരംഭങ്ങളി ലൂടെ 1888.63 കോടിയുടെ നിക്ഷേപമുണ്ടായി. 2022-23 സാമ്പത്തികവര്‍ഷത്തിലാണ് പദ്ധ തിതുടങ്ങിയത്. കുടുംബശ്രീ-സഹകരണ-കൃഷി-ഫിഷറീസ് വകുപ്പുകളുടെ സഹകര ണത്തോടെയാണ് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പദ്ധതി നടപ്പാ ക്കുന്നത്. 2022-2023 സാമ്പത്തിക വര്‍ഷം 12557 സംരംഭങ്ങളും, 2023-2024 കാലഘട്ടത്തില്‍ 9323 സംരംഭങ്ങളും, 2024-2025 സാമ്പത്തിക വര്‍ഷത്തില്‍ 9521 സംരംഭങ്ങളുമാണ് ആരംഭി ച്ചത്. ജില്ലയിലെ അഞ്ചു താലൂക്ക് വ്യവസായ കേന്ദ്രങ്ങള്‍ക്ക് കീഴിലാണിത്. പദ്ധതിയു ടെ ഭാഗമായി പഞ്ചായത്ത്-നഗരസഭാ തലത്തില്‍ നിയമിച്ച 103 എന്റര്‍പ്രൈസ് ഡെവല പ്മെന്റ് എക്സിക്യൂട്ടീവുകള്‍ സംരംഭകരുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാക്കി പരിഹാര ങ്ങള് നിര്‍ദ്ദേശിച്ചിരുന്നു. പുതിയ സംരംഭകരെ കണ്ടെത്തുന്നതിനായി ഗ്രാമ പഞ്ചായ ത്തുകളിലും നഗരസഭകളിലും പൊതുബോധവല്‍ക്കരണ പരിപാടികളും ലോണ്‍-സബ്സിഡി മേളകളും ഒരുക്കിയിരുന്നു.
സംരംഭക വര്‍ഷത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ താലൂക്ക് വ്യവസായ കേന്ദ്രങ്ങള്‍ക്ക് കീഴില്‍ ആരംഭിച്ച സംരംഭങ്ങളുടെ വിവരങ്ങള്‍:
(2022-2023):
• ചിറ്റൂര്‍: 2,663 സംരംഭങ്ങള്‍, 5,646 തൊഴിലവസരങ്ങള്‍, 96.82 കോടി നിക്ഷേപം.
• ആലത്തൂര്‍: 1,824 സംരംഭങ്ങള്‍, 3,745 തൊഴിലവസരങ്ങള്‍, 73.74 കോടി നിക്ഷേപം.
• മണ്ണാര്‍ക്കാട്: 1,650 സംരംഭങ്ങള്‍, 3,430 തൊഴിലവസരങ്ങള്‍, 91.82 കോടി നിക്ഷേപം.
• ഒറ്റപ്പാലം: 4,089 സംരംഭങ്ങള്‍, 9,404 തൊഴിലവസരങ്ങള്‍, 264.65 കോടി നിക്ഷേപം.
• പാലക്കാട്: 2,331 സംരംഭങ്ങള്‍, 5,504 തൊഴിലവസരങ്ങള്‍, 147.52 കോടി നിക്ഷേപം.
(2023-2024):
• ചിറ്റൂര്‍: 1,897 സംരംഭങ്ങള്‍, 3,754 തൊഴിലവസരങ്ങള്‍, 97.59 കോടി നിക്ഷേപം.
• ആലത്തൂര്‍: 1,416 സംരംഭങ്ങള്‍, 3,369 തൊഴിലവസരങ്ങള്‍, 132 കോടി നിക്ഷേപം.
• മണ്ണാര്‍ക്കാട്: 1,159 സംരംഭങ്ങള്‍, 2,236 തൊഴിലവസരങ്ങള്‍, 67.86 കോടി നിക്ഷേപം.
• ഒറ്റപ്പാലം: 3,149 സംരംഭങ്ങള്‍, 6,628 തൊഴിലവസരങ്ങള്‍, 178.61 കോടി നിക്ഷേപം.
• പാലക്കാട്: 1,702 സംരംഭങ്ങള്‍, 4,378 തൊഴിലവസരങ്ങള്‍, 140.92 കോടി നിക്ഷേപം.
(2024-2025):
• ചിറ്റൂര്‍: 1,951 സംരംഭങ്ങള്‍, 3,920 തൊഴിലവസരങ്ങള്‍, 140.37 കോടി നിക്ഷേപം.
• ആലത്തൂര്‍: 1,471 സംരംഭങ്ങള്‍, 2,981 തൊഴിലവസരങ്ങള്‍, 81.86 കോടി നിക്ഷേപം.
• മണ്ണാര്‍ക്കാട്: 1,068 സംരംഭങ്ങള്‍, 2,106 തൊഴിലവസരങ്ങള്‍, 59.24 കോടി നിക്ഷേപം.
• ഒറ്റപ്പാലം: 3,282 സംരംഭങ്ങള്‍, 7,085 തൊഴിലവസരങ്ങള്‍, 177.13 കോടി നിക്ഷേപം.
• പാലക്കാട്: 1,803 സംരംഭങ്ങള്‍, 4,900 തൊഴിലവസരങ്ങള്‍, 138.5 കോടി നിക്ഷേപം.
