മണ്ണാര്‍ക്കാട്: എന്‍.എസ്.എസ്. താലൂക്ക് യൂണിയന് സാമ്പത്തികമായി ബുദ്ധിമുട്ടനു ഭവിക്കുന്ന നൂറ്റിയമ്പതോളം കരയോഗ അംഗങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. താലൂക്ക് യൂണിയന് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് കല്ലടിക്കോട് ശശി കുമാര്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് രാമചന്ദ്രന് നായര്‍, സെക്രട്ടറി കെ.എം രാഹുല്‍, സച്ചിദാനന്ദന്, അജിത്ത്കുമാര്‍, ജയപ്രകാശ്, പരമേശ്വരപിള്ള, പി.കെ.സി നായര്‍, ജയരാമന്, ഹരി വി.മേനോന്, ഉണ്ണികൃഷ്ണന്, ശാന്തമ്മ ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
