പാലക്കാട്: യുവജനങ്ങളുടെ പ്രശ്ന പരിഹാരത്തിനായി കേരള സംസ്ഥാന യുവജന കമ്മീഷന് നടത്തിയ പാലക്കാട് ജില്ലാതല അദാലത്തില്‍ 11 പരാതികള്‍ തീര്‍പ്പാക്കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ 20 പരാതികള്‍ പരിഗണി ച്ചു.ശേഷിക്കുന്ന ഒന്‍പത് പരാതികള്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും.ഏഴ് പരാതി കള്‍കൂടി പുതുതായി ലഭിച്ചു.തൊഴില്‍ തര്‍ക്കങ്ങള്‍, സൈബര്‍ തട്ടിപ്പുകള്‍, ഗാര്‍ഹിക പീഡനം, സാമൂഹമാധ്യമങ്ങളിലൂടെയുള്ള അപകീര്‍ത്തിപ്പെടുത്തല്‍,വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് സംബന്ധമായ വിഷയങ്ങള്‍, പി.എസ്.സി.യുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് അദാല ത്തില്‍ ലഭിച്ചത്.
യുവജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് ഫലപ്രദമായ പരിഹാരം കാണാന്‍ കമ്മീഷന് പ്രതി ജ്ഞാബദ്ധമാണെന്ന് യുവജന കമ്മീഷന് ചെയര്മാന് എം. ഷാജര്‍ പറഞ്ഞു. യുവജന ങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളും ലഹരിവിരുദ്ധ ക്യാമ്പയിനുകളും സജീവമായി നടപ്പാക്കി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്മീഷന് അംഗങ്ങളായ കെ. ഷാജഹാന്, പി.സി., വിജിത എച്ച്.,ശ്രീജിത്ത് അഡ്മിനി സ്ട്രേറ്റീവ് ഓഫീസര്‍ കെ. ജയകുമാര്‍, സംസ്ഥാന കോര്‍ഡിനേറ്റര്‍ അഡ്വ. എം. രണ്‍ദീഷ്, അസിസ്റ്റന്റ് പി. അഭിഷേക് എന്നിവര്‍ പങ്കെടുത്തു.
