തിരുവനന്തപുരം: മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണം സംബന്ധിച്ച നായരേഖ എല്ലാ ജനവിഭാഗങ്ങളുടെയും അഭിപ്രായങ്ങള്‍ കേട്ടുമാത്രമേ സര്‍ക്കാര്‍ തയ്യാറാക്കവെ ന്ന് മന്ത്രി എ. കെ ശശീന്ദ്രന് പറഞ്ഞു. മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തി നും നിവാരണത്തിനുമായി വനംവകുപ്പ് തയ്യാറാക്കിയ കരട് നയസമീപന രേഖയിന്‍ മേല്‍ സംഘടിപ്പിച്ച സംസ്ഥാന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇതി ന്റെ മുന്നോടിയായാണ് ജനപ്രതിനിധികളെയും കര്‍ഷരെയും മാധ്യമ പ്രവര്‍ത്തകരെ യുമടക്കം വനമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ വിഭാഗം ജനങ്ങളെ യും ക്ഷണിച്ച് ശില്പശാല നടത്തിയത്. ഈ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചു മുഖ്യമന്ത്രി പിണറായി വിജയന് 31ന് കോഴിക്കോട് നടക്കുന്ന പരിപാടിയില്‍ ജനസമക്ഷം അവ തരിപ്പിക്കും. 1972 ലെ വന്യജീവി സംരക്ഷണം സംബന്ധിച്ച കേന്ദ്ര നിയമം കൂടുതല്‍ പ്രായോഗികമാക്കുന്നതിന് കാലോചിതമായ മാറ്റങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. നിയമം വിട്ട് പ്രവര്‍ത്തിക്കുവാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കില്ല. അതേസമയം ജനങ്ങളുടെ സുര ക്ഷിതത്വത്തിനും വര്‍ധിച്ച പ്രാധാന്യമുണ്ട്. ഈ രണ്ട് ഘടകങ്ങളെയും പരിഗണിച്ചു മാത്രമേ വനം വകുപ്പിന് ഭാവിപദ്ധതികള്‍ വിഭാവനം ചെയ്യാന്‍ സാധിക്കുകയുള്ളൂ. മനുഷ്യ – വന്യജീവി സംരക്ഷണത്തിന് ശാസ്ത്രീയവും ദീര്‍ഘകാല അടിസ്ഥാന ത്തിലുള്ളതുമായ പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുമെന്നും മന്ത്രി പറ ഞ്ഞു.വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മിന്‍ഹാജ് ആലം അധ്യക്ഷത വഹിച്ചു. വനം മേധാവി രാജേഷ് രവീന്ദ്രന്, ചീഫ് വൈല്‍ഡ്ലൈഫ് വാര്ഡന് ഡോ. പ്രമോദ് ജി കൃഷ്ണന്, അഡീ. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ ഡോ പി പുക ഴേന്തി, ഡോ. എല്‍ ചന്ദ്രശേഖര്‍, ഡോ. ജെ ജസ്റ്റിന് മോഹന്‍, ജോര്‍ജി പി മാത്തച്ചന് തുടങ്ങിയവര്‍ സംസാരിച്ചു.
