പാലക്കാട്: കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പെന്‍ഷനേഴ്സ് അസോസിയേഷന് മധ്യമേഖല വാര്‍ഷിക സമ്മേളനം നടത്തി. ഓണം ഉത്സവബത്ത 1250 രൂപയായി വര് ധിപ്പിച്ച സംസ്ഥാന സര്‍ക്കാരിനെ സമ്മേളനം അഭിനന്ദിച്ചു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം പി.എന്‍.മോഹനന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന് പ്രസിഡന്റ് ശിവരാമന് അദ്ധ്യക്ഷനായി. അസോസിയേഷന് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.കെ.ബാല കൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.കെ.ഉണ്ണി സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.അസോസിയേഷന് സെക്രട്ടറി എം.കെ ലക്ഷമികുട്ടി വാര്‍ഷിക റിപ്പോര്‍ട്ടും വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു.വി. രാമചന്ദ്രന്, കെ.കെ അനില്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി ടി.ശിവരാമന് (പ്രസിഡന്റ്), എം.കെ.ലക്ഷ്മി ക്കുട്ടി (സെക്രട്ടറി) , എം.ഷൈലജ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
