മണ്ണാര്‍ക്കാട് : സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന മാനസികാരോഗ്യ പ്രശ്നങ്ങളെയും ലഹരി ഉപയോഗത്തെയും ഫലപ്രദമായി നേരിടാനുള്ള കര്‍മ്മപദ്ധതിയുടെ ഭാഗമായി അധ്യാ പകരെ പ്രാഥമിക കൗണ്‍സിലര്‍മാരാക്കി മാറ്റുന്നതിനുള്ള പരിശീലന പരിപാടി നടപ്പി ലാക്കുകയാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി. കുട്ടികളുടെ മാനസികവും ശാരീരികവു മായ പ്രശ്നങ്ങള്‍ തിരിച്ചറിയുന്നതിനും ലഹരിവസ്തുക്കളുടെ ഉപയോഗം തടയുന്നതിനും അവര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിനും അധ്യാപകരെ സജ്ജരാക്കുക എന്നതാ ണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഓരോ കുട്ടിയുടെയും മാനസി കാവസ്ഥ നേരിട്ടറിയാന്‍ ഏറ്റവും കൂടുതല്‍ സാധ്യത അധ്യാപകര്‍ക്കാണ്. അതുകൊ ണ്ടാണ് അവരെ ഈ ദൗത്യത്തിന് തിരഞ്ഞെടുത്തത്. ഈ പരിശീലനം മൂന്ന് തലങ്ങളി ലായാണ് നടക്കുന്നത്.
സംസ്ഥാനതലത്തിന്റെ ആദ്യഘട്ടത്തില്‍ വിവിധ വകുപ്പുകളില്‍ നിന്നായി തിരഞ്ഞെ ടുക്കപ്പെട്ട 200 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. വനിതാ ശിശുവികസന വകുപ്പിലെ സ്കൂള്‍ കൗണ്‍സിലര്‍മാര്‍, സൗഹൃദ കോര്‍ഡിനേറ്റര്‍മാര്‍, കരിയര്‍ ഗൈഡന്‍സ് കോര്‍ ഡിനേറ്റര്‍മാര്‍, ഹൈസ്കൂള്‍ അധ്യാപകര്‍, ഡയറ്റ് കൗണ്‍സിലര്‍മാര്‍ എന്നിവര്‍ ഈ സം ഘത്തിലുണ്ട്. ഇതില്‍ ആദ്യ ബാച്ചിലെ 100 പേരുടെ പരിശീലനം തിരുവനന്തപുരത്ത് പൂര്‍ത്തിയായി. സംസ്ഥാനതല പരിശീലനം ലഭിച്ച മാസ്റ്റര്‍ ട്രെയിനര്‍മാരുടെ നേതൃത്വ ത്തില്‍ ജില്ലാതലങ്ങളില്‍ മൂന്ന് ദിവസത്തെ പരിശീലനം നടക്കും. ഈ ഘട്ടത്തില്‍ ഏ കദേശം നാലിയിരത്തി ഇരുന്നൂറ്റി മുപ്പത്തിയൊമ്പത് അധ്യാപകര്‍ക്ക് പരിശീലനം ല ഭിക്കും. 91 ബാച്ചുകളായി ഈ പരിശീലനം തുടരും. ജില്ലാതല പരിശീലനം ലഭിച്ച മാസ്റ്റര്‍ ട്രെയിനര്‍മാര്‍ തുടര്‍ന്ന് സ്കൂള്‍ തലത്തില്‍ പരിശീലനം നല്‍കും. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലെ എല്ലാ അധ്യാ പകര്‍ക്കും മൂന്ന് ശനിയാഴ്ചകളിലായി ഈ പരിശീലനം നല്‍കും. ഏകദേശം എട്ടായിരം അധ്യാപകര്‍ക്ക് ഈ ഘട്ടത്തില്‍ പരിശീലനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പരിശീലനം ലഭിച്ച കൗണ്‍സിലര്‍മാര്‍ തന്നെയാണ് ഈ സെഷനുകള്‍ കൈകാര്യം ചെയ്യുന്നത്.വിദ്യാര്‍ഥികളിലും അധ്യാപകരിലുമുള്ള മാനസിക സമ്മര്‍ദ്ദം കുറയ്ക്കു ന്നതിനും വിദ്യാര്‍ത്ഥികളെ ലഹരി ഉപയോഗത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിനും ലക്ഷ്യമിട്ട് വിദ്യാഭ്യാസ വകുപ്പ് പുതിയ ശില്പശാലകളും സംഘടിപ്പിക്കുന്നുണ്ട്. അധ്യാപകര്‍ക്ക് പ്രാഥമിക കൗണ്‍സിലിംഗ് പരിശീലനം നല്‍കുന്നതിലൂടെ അവര്‍ക്ക് കുട്ടികളുടെ മാനസിക ആവശ്യങ്ങള്‍ കൂടുതല്‍ നന്നായി മനസ്സിലാക്കാന്‍ സാധി ക്കും.രണ്ട് ഘട്ടങ്ങളായാണ് ഈ ശില്പശാലകള് നടത്തുന്നത്. ആദ്യഘട്ടത്തില്‍ കൗണ് സിലിംഗിന്റെ സൈദ്ധാന്തിക വശങ്ങളില് ശ്രദ്ധ കേന്ദ്രീകരിക്കും. രണ്ടാം ഘട്ടത്തില്‍, അധ്യാപകര്‍ക്കായി മാനസിക സമ്മര്‍ദ്ദം എങ്ങനെ നിയന്ത്രിക്കാമെന്നതിനെക്കുറി ച്ചുള്ള പ്രായോഗിക ശില്പശാലയാണ് നടത്തുന്നത്.
സ്വന്തം മനസ്സില്‍ സമ്മര്‍ദ്ദവും അശാന്തിയും നിറഞ്ഞ ഒരാള്‍ക്ക് വിദ്യാര്‍ഥികളോട് ശരിയായ സഹാനുഭൂതിയും ക്ഷമയും കാണിക്കാന്‍ കഴിയില്ലെന്ന് നമുക്കറിയാം. അതിനാല്‍, അധ്യാപകരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നത് അവരുടെ തൊഴില്‍പരമായ കാര്യക്ഷമതയ്ക്കും ഒപ്പം നമ്മുടെ കുട്ടികളുടെ ക്ഷേമത്തിനും നിര്‍ണായകമാണ്. ഈ പദ്ധതികളിലൂടെ നമ്മുടെ കുട്ടികള്‍ക്ക് ആരോഗ്യകരമായ ഭാവിയൊരുക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.
