മണ്ണാര്‍ക്കാട്: കോവിഡ്-19 നെ തുടര്‍ന്നുള്ള ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പ്രദേശവാസികള്‍ക്ക് പച്ചക്കറികിറ്റ് വിതരണം ചെയ്ത് കുടുംബം മാതൃകയായി.പെരിമ്പടാരി പോത്തോഴിക്കാവ് പുന്നശ്ശേരി വീട്ടില്‍ രാമചന്ദ്രന്‍ -ജാനകി ദമ്പതികളും മകന്‍ രഞ്ജി ത്തുമാണ് പ്രദേശത്തെ 150 വീടുകളിലേക്ക് പച്ചക്കറി കിറ്റുകള്‍ എത്തിച്ചത്. ഇവരുടെതന്നെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയില്‍ സേവനസന്നദ്ധരായ യുവാക്കളുടെ സഹായത്തോടെയാണ് വീടു കളിലെത്തിച്ചു നല്‍കിയത്.