കുമരംപുത്തൂര്‍: വെള്ളപ്പാടത്ത് ബേക്കറിയില്‍ ആരോഗ്യവകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 64 പായ്ക്കറ്റ് പുകയില ഉത്പന്ന ങ്ങള്‍ പിടികൂടി.കടയുടമ റഫ്‌സലിനെ (42) പോലീസ് അറസ്റ്റ് ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടോംസ് വര്‍ഗീസ്,ജെഎച്ച്‌ഐ കെ സുരേഷ്, ഡാര്‍ണര്‍ എസ് എന്നിവര്‍ നടത്തിയ പരിശോധനയിലാണ് 6,400 രൂപയുടെ പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ മനോജ്കുമാര്‍,സിവില്‍പോലീസ് ഓഫീസര്‍മാരായ അമ്പിളി,വിനേഷ് എന്നിവരെത്തി പരിശോധിച്ചതില്‍ വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന പടക്കങ്ങളും കണ്ടെടുത്തു. വൃത്തിഹീന സാഹചര്യത്തില്‍ കച്ചവടം നടത്തിയതിനും നിരോധിത പ്ലാസ്റ്റിക് ബാഗുകള്‍ സൂക്ഷിച്ചതിനും പൊതുജനാരോഗ്യ നിയമപ്രകാരവും കേസെടുത്തു .ആരോഗ്യ വകുപ്പ് കട അടച്ച് പൂട്ടി.
ചങ്ങലീരി പള്ളിപ്പടിയില്‍ ബിസ്മി ബീഫ് സ്റ്റാളില്‍ നടത്തിയ പരി ശോധനയില്‍ പ്ലാസ്റ്റിക് കയറി ബാഗുകള്‍ പിടി കൂടി 1500 രൂപ പിഴ ഈടാക്കിയിരുന്നുസാമൂഹ്യ അകലം പാലിക്കാതെയും പ്രവര്‍ ത്തിക്കുന്ന നിയമ വിരുദ്ധമായും കച്ചവടം നടത്തുന്നവര്‍ക്കെ തിരെ നടപടി കര്‍ശനമാക്കും എന്ന് അധികൃതര്‍ അറിയിച്ചു