പാലക്കാട്: സ്പ്രിന്‍ക്ലര്‍ കരാര്‍ റദ്ദാക്കുക,അഴിമതി അന്വേഷി ക്കുക,കുറ്റക്കാരെ ജയിലില്‍ അടക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി ജില്ലയില്‍ 2000 സ്ഥലങ്ങളില്‍ സമരം നടത്തി. ജില്ല,മണ്ഡലം,പഞ്ചായത്ത് ഓഫീസുകള്‍ക്ക് മുന്നിലും ബൂത്ത് കേന്ദ്രങ്ങളിലുമായിരുന്നു സമരം. ജില്ലാ തല ഉദ്ഘാടനം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കൃഷ്ണകുമാര്‍ നിര്‍വ്വഹിച്ചു.ജില്ലാ പ്രസിഡന്റ് ഇ കൃഷ്ണദാസ് അധ്യക്ഷനായി.നഗരസഭ അധ്യക്ഷ പ്രമീള ശശി ധരന്‍,ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന്‍,ജില്ലാ ജനറല്‍ സെക്രട്ടറി പി വേണുഗോപാല്‍,മണ്ഡലം പ്രസിഡന്റ് പി സ്മിതേഷ് എന്നിവര്‍ പങ്കെടുത്തു.