അലനല്ലൂര്‍: പാലക്കാട് – കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയിലേക്ക് എടത്തനാട്ടുക രയില്‍ നിന്നും പ്രവേശനം വേണമെന്ന് ഡി.വൈ.എഫ്.ഐ. എടത്തനാട്ടുകര മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.
കോട്ടപ്പള്ള എ.എസ്.സി.ബി. ഹാളില്‍ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി കെ.സി റിയാസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ജാഫര്‍ അധ്യക്ഷനായി. ബ്ലോക്ക് കമ്മിറ്റി അംഗം കൃഷ്ണകുമാര്‍, സി.പി.എം. ലോക്കല്‍ സെക്രട്ടറി പി.പ്രജീഷ്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ടി.വി സെബാസ്റ്റിയന്, സി.ടി മുരളീധരന്, യൂനുസ്, വി.ഷൈലജ, വി.ഷൈജു, ബ്രാഞ്ച് സെക്രട്ടറിമാരായ പങ്കജാക്ഷന്, അക്ബര്‍ അലി പാറോക്കോട്ട്, ഡി.വൈ.എഫ്.ഐ. മുന്‍ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.ജിനേഷ്, കര്‍ഷക സംഘം വില്ലേജ് സെക്രട്ടറി സന്ദീപ്, കെ.സി.ഇ.യു. ജില്ലാ കമ്മിറ്റി അംഗം പി.ശ്രീനിവാസന്, ആര്‍ട്ടിസാന്‍സ് ജില്ലാ കമ്മിറ്റി അംഗം എം.പി സുഗതന്, ഡി.വൈ.എഫ്.ഐ. മേഖല സെക്രട്ടറി അമീന്മഠത്തൊടി, ട്രഷറര്‍ രാജേഷ്, ജോ.സെക്രട്ടറിമാരായ ഷിഹാബ്, ജംഷീര്‍, വൈസ്പ്രസിഡന്റുമാരായ ഹര്‍ഷക്ക്, ലിനുഭാസ്കരന്, മേഖല കമ്മിറ്റി അംഗങ്ങളായ ഗഫൂര്കുരിക്കള്, സുരേഷ്,നികേഷ്, സനല്‍,രോഹിത്, പ്രകാശ്, റഷീദ്, ജിതന്‍, അഭിലാഷ് എന്നിവര്‍ സംസാരിച്ചു.
21അംഗ കമ്മിറ്റിയേയും ഒന്‍പത് അംഗ സെക്രട്ടറിയേറ്റിനേയും സമ്മേളനം തിരഞ്ഞെ ടുത്തു. ഭാരവാഹികള്‍: അമീന് മഠത്തൊടി (സെക്രട്ടറി), വി.ടി ഷിഹാബ് (പ്രസിഡന്റ്), ടി.കെ രാജേഷ്(ട്രഷറര്‍), കെ.അര്‍ഷക്ക്, എസ്.എം രോഹിത് (ജോ.സെക്രട്ടറി), ലിനു ഭാസ്കരന്, ജംഷീര്‍ (വൈസ് പ്രസിഡന്റ്), പി.ജാഫര്‍, നികേഷ് (സെക്രട്ടറിയേറ്റ് അംഗങ്ങള്‍).
