മണ്ണാര്‍ക്കാട് : തെരുവുവിളക്ക് എറിഞ്ഞുടച്ചതായുള്ള നാട്ടുകാരുടെ പരാതിയിന്മേല് പഞ്ചായത്ത് അധികൃതര്‍ പരിസരവാസിക്കെതിരെ പൊലിസില്‍ പരാതി നല്കി. കുമരംപുത്തൂര്‍ പഞ്ചായത്തിലെ ഞെട്ടരക്കടവില്‍ അമ്പലപ്പറമ്പ് നഗറിലാണ് സംഭവം. ഇവിടെയുള്ള തെരുവുവിളക്കാണ് കഴിഞ്ഞ ദിവസം തകര്‍ന്ന നിലയില്‍ കണ്ടെത്തി യത്. സമീപം താമസിക്കുന്ന റിട്ട. ഉദ്യോഗസ്ഥന് പൊട്ടിച്ചതായാണ് നാട്ടുകാരുടെ പരാതി. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്തിന്റെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കുകയും ഉദ്യോഗസ്ഥനെതിരേ പൊലിസില്‍ പരാതി നല്‍കുക യുമായിരുന്നു
