പാലക്കാട് : വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ശക്തമായ ഇടപെടലാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേ ഷ്. സപ്ലൈകോയുടെ നേതൃത്വത്തിലുള്ള ജില്ലാ ഓണംഫെയറും സഞ്ചരിക്കുന്ന ഓണ ച്ചന്തയായ മൊബൈല്‍ മാവേലിയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അ ദ്ദേഹം.
സപ്ലൈകോ, സഹകരണവകുപ്പ്, കുടുംബശ്രീ തുടങ്ങി വിവിധ ഏജന്‍സികളും വകുപ്പു കളും നടത്തുന്ന ഓണചന്തകള്‍ ഇതിനു ഉദാഹരണങ്ങളാണ്. കടുത്ത സാമ്പത്തിക ഞെ രുക്കത്തിനിടയിലും ജനങ്ങളുടെ ക്ഷേമകാര്യങ്ങളില്‍ മുടക്കമില്ലാതെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. പഞ്ഞമില്ലാത്ത ഓണം ആഘോഷിക്കാന്‍ എല്ലാവര്ക്കും അവസരം ഒരുക്കുക എന്നതാണ് ഓണച്ചന്തകളിലൂടെയും ഓണം ഫെയറുകളിലൂടെയും സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് കോട്ടമൈതാനിയിലാണ് ജില്ലാ ഓണംഫെയര്‍ നടക്കുന്നത്. മൊബൈല്മാവേലി എല്ലാനിയോജക മണ്ഡലത്തിലും എത്തും. ഉത്രാടം ദിനമായ സെപ്റ്റംബര്‍ നാലുവരെ ജില്ലാ ഓണംഫെയറും സഞ്ചരിക്കുന്ന ഓണച്ചന്തകളും പ്രവര്‍ത്തിക്കും.
റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സബ്സിഡി നിരക്കില്‍ 13 ഇനം അവശ്യ സാധനങ്ങള്‍ ഇവിടെ നിന്നും ലഭിക്കും. ഇതിനു പുറമേ, സബ്സിഡി ഇല്ലാത്ത മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്ക് എം.ആര്.പിയില്‍നിന്ന് 5% മുതല്‍ 50% വരെ വിലക്കിഴിവും ലഭ്യമാണ്. വിവിധ ഉത്പന്നങ്ങളുടെ കോംബോ ഓഫറുകളും ഒരുക്കിയിട്ടുണ്ട്.എ.എ.വൈ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കും സൗജന്യ ഓണക്കിറ്റുകള്‍ നല്‍കും. ആകര്‍ഷ കമായ വിലയില്‍ സമൃദ്ധി കിറ്റ്, മിനി സമൃദ്ധി കിറ്റ്, ശബരി സിഗ്നേച്ചര്‍ കിറ്റ് എന്നിവ യും ഗിഫ്റ്റ് കാര്‍ഡ് കൂപ്പണുകളും ലഭിക്കും. 1000 രൂപയ്ക്ക് മുകളില്‍ സാധനങ്ങള്‍ വാ ങ്ങുന്ന ഉപഭോക്താക്കളില്‍നിന്ന് നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും നല്‍കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായി. പാലക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന് ആദ്യ വില്‍പ്പന നിര്‍വഹിച്ചു. ജില്ലാ സപ്ലൈ ഓഫീ സര് എ.എസ്. ബീന, പാലക്കാട് സപ്ലൈകോ ഡിപ്പോ അസിസ്റ്റന്റ് മാനേജര്‍ മോളി ജോ ണ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
