സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ സംഘാടക സമിതിയായി
പാലക്കാട് : വിദ്യാഭ്യാസമേഖലയില്‍ കിഫ്ബി വഴി 5000കോടിരൂപയുടെ മുതല്‍മുടക്ക് നടത്താന്‍ സര്‍ക്കാരിനായെന്ന് മന്ത്രി എം.ബി രാജേഷ്. രാജ്യത്ത് മറ്റൊരു സംസ്ഥാനങ്ങ ള്‍ക്കും ചിന്തിക്കാന്‍ കഴിയുന്നതിനപ്പുറമുള്ള അടിസ്ഥാനവികസനമാണ് കേരളം നട ത്തിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നവംബര്‍ ഏഴു മുതല്‍ 10 വരെ പാലക്കാട് വെച്ച് നടക്കുന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ സംഘാടക സമിതി രൂപീകര ണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ പൊതു വിദ്യാഭ്യാസ മേഖല ധീരമായ പരീക്ഷ ണങ്ങളും, നൂതനമായ ആശയങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. ദേശീയ പഠനനിലവാര സൂ ചികയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കാന്‍ സാധിച്ചത് ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലമാണ്. തദ്ദേശസ്വയംഭരണ വകുപ്പ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ശുചിത്വ സ്കോ ളര്‍ഷിപ്പ് നടപ്പിലാക്കിയിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി അമ്പതിനായിരം കുട്ടികള്‍ക്ക് ഇത് വിതരണം ചെയ്യും. കൂടാതെ, വരുന്ന ശാസ്ത്രമേളയില്‍ ശുചിത്വം സംബന്ധിച്ചുള്ള മികച്ച പ്രൊജക്ടുകള്‍ക്ക് പ്രത്യേകമായ അവാര്‍ഡ് ഏര്‍പ്പെടുത്തും. സ്കൂള്‍ ശാസ്ത്രോത്സവങ്ങളെ ശാസ്ത്രപ്രചാരണത്തിന്റെയും ബോധവല്‍ക്കര ണത്തിന്റെയും ഉപാധിയാക്കാന്‍ ശ്രമം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനായി. മന്ത്രി കെ.കൃഷ്ണന്‍കുട്ടി മുഖ്യാതിഥിയായി.ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ എം.എല്‍. എമാരായ പി.പി സുമോദ്, മുഹമ്മദ് മുഹ്സിന്, കെ.ബാബു, കെ ശാന്തകുമാരി, കെ മമ്മിക്കുട്ടി,, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍, ജില്ലാ പഞ്ചായത്ത് ആ രോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എ.ഷാബിറ, ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടി, പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറി എസ് ചിത്ര, പൊ തുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്‍ എസ് കെ ഉമേഷ്, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി എം സലീനബീവി എന്നിവര്‍ സംസാരിച്ചു. മറ്റു വകുപ്പ് മേധാവികള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപക സംഘടന പ്രതിനിധികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സംഘാടകസമിതി ഭാരവാഹികള്‍
രക്ഷാധികാരികള്‍: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഉപരക്ഷ ധികാ രികള്‍: വി കെ ശ്രീകണ്ഠന് എം.പി, കെ രാധാകൃഷ്ണന് എം.പി, എം പി അബ്ദുല്‍ സമദ് സമദാനി എം.പി, എംഎല്‍എമാരായ കെ ഡി പ്രസേനന്‍ , കെ ബാബു, കെ ശാന്തകുമാരി , എ പ്രഭാകരന്, എന്‍ ഷംസുദ്ദീന്, പി പി സുമോദ്, കെ പ്രേംകുമാര്‍, കെ മമ്മിക്കുട്ടി, മുഹമ്മദ് മുഹ്സിന്, രാഹുല്‍ മാങ്കൂട്ടത്തില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനു മോള്, പാലക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ വാസുകി, പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡോ:എസ് ചിത്ര, ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടി, ജില്ലാ പൊലീസ് മേധാവി അജിത് കുമാര്‍, സംഘാടക സമിതി ചെയര്മാന്: മന്ത്രി എം.ബി രാജേഷ്വൈസ് ചെയര്മാന്: ഇ കൃഷ്ണദാസ് (വൈസ് പ്രസിഡന്റ്, പാലക്കാട് നഗരസഭ), എ ഷാബിറ (വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ), പാലക്കാട് ജില്ലാ പഞ്ചായത്ത്) ജനറല്‍ കണ്‍വീനര്‍: സന്തോഷ് (പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍).
