മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണ്‍ എടത്തനാട്ടുകര ബ്രാഞ്ച് നാളെ മുതല്‍ പ്രവര്‍ത്തന മാരംഭിക്കും. രാവിലെ 10.30ന് എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. യു.ജി.എസ്. ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അജിത്ത് പാലാട്ട് അധ്യക്ഷനാകും. കെടിഡിസി ചെയര്മാന് പി.കെ ശശി മുഖ്യാതിഥിയാകും. അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അക്ബര്‍ അലി പാറോക്കോട്ടില്‍, അലി മഠത്തൊടി, ചാരിറ്റി കൂട്ടായ്മ പ്രസിഡന്റ് അബ്ദുള്ള പാറോക്കോട്ടില്‍, കെ എസ്എ ച്ച്എം ഗ്രൂപ്പ് ചെയര്മാന് ഡോ.മഹഫൂസ് റഹീം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.ഷാന വാസ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിബ്ഹത്ത് മഠത്തൊടി, എഎസ്സിബി എടത്തനാട്ടുകര ബ്രാഞ്ച് മാനേജര്‍ എം.ജയകൃഷ്ണന്, സിപിഎം ലോക്കല്‍ സെക്രട്ടറി പ്രജീഷ് പൂളക്കല്‍, സിപിഐ ലോക്കല്‍ സെക്രട്ടറി കെ.രവി, കേരള വ്യാപാരി വ്യവ സായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എ.പി മാനു, ചാരിറ്റി കൂട്ടായ്മ ജനറല്‍ സെക്രട്ടറി റഫീക്ക് കൊടക്കാട്, പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് സെക്രട്ടറി റഹീസ് എടത്തനാട്ടുകര, കര്‍മ്മശ്രേഷ്ഠ അവാര്‍ഡ് ജേതാവ് അച്യുതന് പനച്ചിക്കുത്ത് തുടങ്ങി യവര്‍ പങ്കെടുക്കും. യു.ജി.എസ് ബ്രാഞ്ച് മാനേജര്‍ എന്‍.പി അഫ്സല് സ്വാഗതവും ജനറല്‍ മാനേജര്‍ അഭിലാഷ് പാലാട്ട് നന്ദിയും പറയും.
