അലനല്ലൂര്‍ : ചളവ മൈത്രിവായനശാലയുടെ ആഭിമുഖ്യത്തില്‍ ഇബ്നു അലി എട ത്തനാട്ടുകരയുടെ തറുതല നോവലിനെ കുറിച്ച് ചര്‍ച്ച സംഘടിപ്പിച്ചു. മലപ്പുറം വിജി ലന്‍സ് സി.ഐ. ജ്യോതീന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലയില്‍ നടന്ന ചര്‍ച്ചയില്‍ റഫീക്ക് കൊടക്കാട്ട് അധ്യക്ഷനായി. മണ്ണാര്‍ക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സി.ടി മുരളീധരന് ആമുഖ പ്രഭാഷണം നടത്തി. നിഖില്‍ പുത്തന്‍ പുരക്കല്‍ പുസ്തകം പരിചയപ്പെടുത്തി. ഗ്രാമീണകുടുംബത്തിലെ വീറുംവാശിയും തര് ക്കവും സ്ത്രീജീവിതത്തിലെ സംഘര്‍ഷങ്ങളുമെല്ലാം മലയോരഗ്രാമത്തിന്റെ പശ്ചാ ത്തലത്തില്‍ നോവലില്‍ ലളിതമായി അവതരിപ്പിക്കുന്നു. പെന്‍ഷന്‍പറ്റിയ ഒരാളുടെ തിരിഞ്ഞു നോട്ടത്തിലൂടെ ഉരുത്തിരിയുന്ന നോവല്‍ ഓര്‍മകളുടെ കലവറയാണെന്നും എടത്തനാട്ടുകര ഗ്രാമത്തെ അനുസ്മരിപ്പിക്കുന്നുവെന്നും ചര്‍ച്ച അഭിപ്രായപ്പെട്ടു. കെ. സേതുമാധവന്, ശ്രീധരന് പനച്ചിക്കുത്ത്, ഗ്രന്ഥശാല സെക്രട്ടറി പി.അജേഷ്, സീനത്ത് അലി, പി.നീലകണ്ഠന്, സി.പ്രതീഷ്, അഡ്വ.ബെന്നി അഗസ്റ്റിന്, എന്‍.കൃഷ്ണകുമാര്‍, എ.വിപിന്‍ദാസ്, കൃഷ്ണന് കൊഴിഞ്ഞുപോക്കില്‍, ഇബ്നു അലി എന്നിവര്‍ പങ്കെടുത്തു.
