അലനല്ലൂര്‍ : എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ക്ലിനിക്കില്‍ നോട്ടീസ് ബോര്‍ഡ് സ്ഥാപിച്ചു.പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യവും ജനകീയവു മാക്കുന്നതിന്റെ ഭാഗമായി ക്ലിനിക്കിലെ ഓരോ മാസത്തേയും വരവ് ചെലവ് സാമ്പ ത്തിക കണക്കും പ്രവര്‍ത്തന റിപ്പോര്‍ട്ടും ക്ലിനിക്കിന് പുറത്ത് പ്രത്യേകം തയാറാക്കിയ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. ബോര്‍ഡ് സ്ഥാപിക്കല്‍ ചടങ്ങ് കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് കെയര്‍ വൈസ് ചെയര്മാന് റഷീദ് മാസ്റ്റര്‍ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗം അലി മഠത്തൊടി, ക്ലിനിക് ജനറല്‍ സെക്രട്ടറി റഹീസ് എടത്തനാട്ടുകര, വ്യാപാരി വര്‍ക്കിംഗ് സെക്രട്ടറി മുഫീന ഏനു,അബ്ദുള്ള മാസ്റ്റര്‍, സുബൈര്‍ പാറോക്കോട്ട്, കെ.ടി ഹംസപ്പ, റഫീഖ പാറോക്കോട്ട്, എം.റഹ്മത്ത്, ശിഹാബ്, സിബ്ഹത്ത് മഠത്തൊടി, മുഹമ്മദ് സക്കീര്‍, സക്കീന ടീച്ചര്‍, ഫാത്തിമ പൂതാനി, ടി.പി സൈനബ,സിദ്ദിഖ്, അലി പടിഞ്ഞാ റപിള്ള, വീരാന്‍ കുട്ടി, ബഷീര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
