മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ മെഡിസെപ് പദ്ധതിക്കെതിരെ കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേ തൃത്വത്തില്‍ പ്രതിഷേധസായാഹ്നം നടത്തി. വിദ്യാഭ്യാസ ജില്ലാ ഓഫിസിനു മുന്നില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ പങ്കാ ളിത്തത്തോടെ വിശ്വാസയോഗ്യമായ ആരോഗ്യ സുരക്ഷ ഉറപ്പാക്കുക, ഇന്‍ഷുറന്‍സ് കമ്പനികളും ആശുപത്രികളും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കുക, ഓപ്ഷന് സൗകര്യം ഏര്‍പ്പെടുത്തുക, ഇന്‍ഷുറന്‍സ് പരിധിയിലുള്ള ചികിത്സാ ചെലവ് പൂര്‍ണ മായും ഉറപ്പാക്കുക, മികച്ച ആശുപത്രികളില്‍ ചികിത്സാ സൗകര്യം ഉറപ്പു വരുത്തുക, പ്രീമിയം തുക വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയി ച്ചായിരുന്നു പ്രതിഷേധം. പ്രസിഡന്റ് എം.സജിത്കുമാര്‍ അധ്യക്ഷനായി. സെക്രട്ടറി ഡോ.എന്‍.വി ജയരാജന്, മറ്റുനേതാക്കളായ ജി.രാജലക്ഷ്മി, ബിജു ജോസ്, പി.ജി ദേവരാജ്, ജാസ്മിന് കബീര്‍, കെ.രാമദാസന്, ബിജു അമ്പാടി, പി. സുധീര്‍ എന്നിവര്‍ സംസാരിച്ചു.
