മണ്ണാര്‍ക്കാട്: സാങ്കേതികവിദഗ്ധരെ സൃഷ്ടിക്കുകയെന്നതാണ് ഉന്നതവിദ്യാഭ്യാസ സ്ഥാപ നങ്ങളുടെ ദൗത്യമെന്ന് പാലക്കാട് ക്രൈംബ്രാഞ്ച് എസ്.പി. ഫിറോസ് എം.ഷെഫീക്ക്. അത്തരം ജ്ഞാനോല്‍പ്പാദനത്തിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുക യെന്ന കടമ മാത്രമാണ് മറ്റുസര്വീസ് മേഖലയില്‍ നില്‍ക്കുന്നവര്‍ക്ക് ചെയ്യാനുളള ഉത്ത രവാദിത്തമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണ്ണാര്‍ക്കാട് എം.ഇ.എസ്.കല്ലടി കോളജിലെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം. ജീവിത യാത്രയില്‍ വിജയത്തോടൊപ്പം പരാജയവും നേരിട്ടേ ക്കാം.അത്തരം അനുഭവങ്ങളെ മനസ്സിലാക്കുവാനും അതില്‍ നിന്നും വിജയവഴി തിരി ച്ചറിയാനും വിദ്യാര്‍ഥികള്‍ക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അധ്യ യന വര്‍ഷം കോളേജില്‍ നിന്നും ഡിഗ്രി- പിജി പഠനം പൂര്‍ത്തിയാക്കിയ എഴുനൂറിലധി കം വിദ്യാര്‍ഥികള്‍ ചടങ്ങില്‍ പങ്കെടുത്തു. എം.ഇ.എസ്.സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ.കുഞ്ഞുമൊയ്തീന് മുഖ്യാതിഥിയായി. വിവിധ ഡിഗ്രി- പി.ജി. പ്രോഗ്രാമുകളിലാ യി കാലിക്കറ്റ് സര്‍വകലാശാലയുടെ റാങ്ക് നേടിയ വിദ്യാര്‍ത്ഥികളെയും ആദരിച്ചു.
കോളജ് മാനേജ്മെന്റ് കമ്മിറ്റി ചെയര്മാന് കെ.സി.കെ സയ്യിദ് അലി അധ്യക്ഷനായി .കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി.രാജേഷ്, എം.ഇ.എസ് ജില്ലാ പ്രസിഡന്റ് മുജീബ്, സെ ക്രട്ടറി സൈദ് താജുദീന്, ട്രഷറര്‍ കെ.പി അക്ബര്‍,എ.ജബ്ബാറലി, കോളജ് മാനേജ്മെന്റ് കമ്മിറ്റി ഭാരവാഹികളായ റംല മന്നയത്ത്,സി.പി ശിഹാബുദ്ദീന്, വൈസ് പ്രിന്‍സിപ്പല്‍ ഡോ.ടി.കെ ജലീല്‍, ഡോ.എ.അസ്ഹര്‍,ഡോ.കെ.പി ഗിരീഷ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീ നര് പി.എം സലാഹുദ്ദീന്‍എന്നിവര്‍ സംസാരിച്ചു.
