- അഞ്ചുമാസത്തിനിടെ വിറ്റുവരവ് രണ്ടുകോടിയിലധികം രൂപ
പാലക്കാട് : കോഴിയിറച്ചി കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കുന്ന സര്ക്കാര്ക്കാര് പദ്ധതിയാ യ കുടുംബശ്രീ കേരള ചിക്കന്‍ സംരംഭത്തിന് ജില്ലയില്‍ മികച്ചമുന്നേറ്റം. ഈ സാമ്പത്തി കവര്‍ഷം ഇതുവരെ വിറ്റുവരവിലൂടെ ലഭിച്ചവരുമാനം 2,81,94,623 രൂപയാണ്. ആഗസ്റ്റ് ആറുവരെയുള്ള കണക്കുപ്രകാരം 15,432 കിലോഗ്രാം ചിക്കനാണ് വിറ്റത്. ഗുണമേന്മ യും വിലക്കുറവുമുള്ളതിനാല്‍ കേരളചിക്കന് ആവശ്യക്കാരേറെയാണ്.

ജില്ലയില്‍ 27 ചിക്കന്‍ ഫാമുകളാണ് കുടുംബശ്രീ ചിക്കനുള്ളത്. ഏഴ് ഔട്ട്ലെറ്റുകളിലൂടെ വളര്‍ച്ചയെത്തിയ കോഴികള്‍ ഗുണഭോക്താക്കളുടെ കൈകളിലെത്തും. തൃത്താല, പട്ടാ മ്പി, വല്ലപ്പുഴ, ചളവറ, ചെര്‍പ്പുളശ്ശേരി, നാട്യമംഗലം, അലനല്ലൂര്‍ എന്നിവിടങ്ങളിലാണ് കേരള ചിക്കന്‍ ഔട്ട്ലെറ്റുകള് ഉള്ളത്. കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡാണ് കോഴികുഞ്ഞുങ്ങളെ ഫാമുകളില്‍ എത്തിക്കുന്നത്. കോഴി കു ഞ്ഞുങ്ങളെ അവയ്ക്കുള്ള തീറ്റ ഉള്‍പ്പെടെ സൗജന്യമായാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. 38 മുതല്‍ 42 ദിവസം വരെ വളര്‍ച്ചയെത്തിയ കോഴികളെ കമ്പനിതന്നെ ഏറ്റെടുത്ത് ഔട്ട്ലെറ്റുകളില് വില്പനയ്ക്കായി എത്തിക്കും. വാക്സിനും, ആവശ്യമുള്ള മരുന്നുകളും ഇതോടൊപ്പം നല്‍കും.

ഫാം മേല്‍നോട്ടത്തിനായി ഏഴ് ഫാം സൂപ്പര്‍വൈസര്‍മാരുടെ സേവനവും ഉറപ്പാക്കിയി ട്ടുണ്ട്. ഫാമുകളില്‍ വളര്‍ത്തിയ കോഴികളെ മാത്രമേ ഔട്ട് ലെറ്റുകളില്‍ വിതരണം ചെയ്യൂ. എഫ്.സി.ആര്. (ഫീഡ് കണ്വെര്ഷന് റേഷ്യോ) അനുസരിച്ച് ഒരു കിലോയ്ക്ക് 13 രൂപ വീതമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. കി. ഗ്രാമിന് 88 രൂപയ്ക്ക് കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി നല്കുന്ന കോഴി 105 രൂപയ്ക്കാണ് ഔട്ട് ലെറ്റ് വഴി ആഗസ്റ്റ് ഏഴിന് വില്പന നടത്തിയത്. വിലനിലവാരത്തില്‍ ദിവസേന മാറ്റം വരുമെങ്കിലും പൊതു വിപണിയേക്കാള്‍ വില കുറവായിരിക്കും കേരളചിക്കന് ഔ ട്ട്ലെറ്റില്‍. ആയിരം മുതല്‍ പതിനായിരം കോഴികളെയാണ് ഒരു ഫാമില്‍ വളര്‍ത്തു ന്നത്.

ശീതികരിച്ച ഉല്‍പ്പന്നങ്ങളും ഹിറ്റ്
കേരള ചിക്കന്റെ ശീതികരിച്ച മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്കും വിപണിയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ബിരിയാണി കട്ട് 900 ഗ്രാമിന് 289 രൂപ, കറി കട്ട് 900 ഗ്രാമിന് 299 രൂപ, കറികട്ട് 450 ഗ്രാം 180 രൂപ, ഡ്രംസ്്റ്റിക് 210 രൂപ, ബോണ്‍ലെസ്സ് ബ്രെസ്റ്റ് 230 രൂപയ്ക്കും ലഭിക്കും. നിലവില്‍ കപ്പൂര്‍, വിളയൂര്‍, ചെര്‍പ്പുളശ്ശേരി, വല്ലപ്പുഴ, അലന ല്ലൂര്‍ എന്നീ ഔട്ട് ലെറ്റുകളിലാണ് ശീതികരിച്ച മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ലഭിക്കുക. മുഴുവന്‍ ചിക്കനും താമസിയാതെ ലഭ്യമാകും.
