കുമരംപുത്തൂര്‍ : നവീകരിച്ച കുമരംപുത്തൂര്‍ പള്ളിക്കുന്നിലെ വലിയകുളം എന്‍. ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കിടന്ന കുളം തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് നവീകരിച്ചത്. 23ലക്ഷ ത്തോളം രൂപ ചെലവഴിച്ചു. പ്രദേശവാസികള്‍ക്ക് കുളിക്കാനും അലക്കാനും നീന്തല്‍ പരിശീലനം നടത്താനും ഇനി വലിയകുളത്തെ ആശ്രയിക്കാം. കുളത്തിന് ചുറ്റും കമ്പി വേലികെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട്. മാത്രമല്ല രണ്ടുഭാഗത്തായി കുളത്തിലേക്ക് ഇറ ങ്ങുന്നതിനും സൗകര്യമുണ്ട്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്ത് അധ്യ ക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം മുസ്തഫ വറോടന്‍ മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന വറോടന്‍, സ്ഥിരം സമിതി അധ്യക്ഷരായ സഹദ് അരിയൂര്‍, പി.എം നൗഫല്‍ തങ്ങള്‍, ഇന്ദിര മടത്തുംപള്ളി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.കെ ലക്ഷ്മിക്കുട്ടി, സിദ്ദീഖ് മല്ലിയില്‍, കാദര്‍ കുത്തനിയില്‍, സെക്ര ട്ടറി കെ.ശിവപ്രകാശന്‍, ഷാഹിന എരേരത്ത്, പൊന്‍പാറ കോയക്കുട്ടി, സുനിത, നജ് വ, എം.കെ മുഹമ്മദാലി ജൗഫര്‍, എന്‍.കെ സുഫിയാന്, പി.ആര് രേഷ്മ, എം.മുഹമ്മദാലി, കെ.കെ ബഷീര്‍, പി.മുഹമ്മദാലി അന്‍സാരി, പി.എം.സി തങ്ങള്‍, ടി.എം.എ റഷീദ്, കെ.കെ മൊയ്ദുപ്പ തുടങ്ങിയവര്‍ സംസാരിച്ചു.
