മണ്ണാര്‍ക്കാട്:സ്പ്രിന്‍ക്ലര്‍ വിഷയത്തില്‍ ബിജെപി ജില്ലയിലെ വിവി ധ കേന്ദ്രങ്ങളില്‍ സമരം നടത്തി.സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാ യിരുന്നു സമരം. ബിജെപി മണ്ണാര്‍ക്കാട് ടൗണില്‍ നടത്തിയ പ്രതി ഷേധ സമരം ജില്ലാ സെക്രട്ടറി ബി.മനോജ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എ.പി.സുമേഷ് കുമാര്‍ അദ്ധ്യ ക്ഷത വഹിച്ചു.മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എ.ബാലഗോപാ ലന്‍, ടി.വി.സജി, സെക്രട്ടറി എന്‍.ബിജു എന്നിവര്‍ പങ്കെടുത്തു.
അലനല്ലൂരില്‍ നടന്ന സമരത്തിന് എസ് സി മോര്‍ച്ച ജില്ലാ സെക്രട്ടറി സി ഹരിദാസ്, അലനല്ലൂര്‍ ഏരിയ കമ്മിറ്റി പ്രസിഡന്റ് പി വിപിന്‍ ദാസ്,പി ജയചന്ദ്രന്‍,കെ സുരേഷ് ബാബു,പി ശിവദാസന്‍,എന്‍ ഹരികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
എടത്തനാട്ടുകര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏഴോളം ബൂത്തുകളിലും പ്രധാന കേന്ദ്രമായ ടൗണിലും സമരം നടത്തി. പ്രസിഡന്റ് വിഷ്ണു,അനൂപ്,അനീഷ്,രാജേഷ്,ദിലീപ് എന്നിവര്‍ നേതൃത്വം നല്‍കി.
മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് ബൂത്ത് കേന്ദ്രങ്ങളിലായി നൂറോളം കേന്ദ്രങ്ങളില്‍ സമരം നടന്നു.