മണ്ണാര്‍ക്കാട്: താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ താലൂക്കിലെ ഗ്രന്ഥശാലകളിലുള്ളവര്ക്ക് റീഡിങ് തീയേറ്ററില്‍ പരിശീലനം നല്കി. ജിഎംയുപി സ്കൂള്ഹാളില് സാഹിത്യകാരന് വി.കെ.കെ. രമേശ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എസ്.ആര്. ഹബീബുള്ള അധ്യക്ഷനായി. ലൈബ്രറികള്‍ക്കുള്ള ഗ്രഡേഷന് പരിശീലനം സംസ്ഥാനലൈബ്രറി കൗണ്‍സില്‍ അംഗം പി.എന്‍. മോഹനന് ഉദ്ഘാടനം ചെയ്തു. അക്കാദമിക സമിതി കണ്‍വീനര്‍ കെ. ഹരിദാസന്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം. കൃഷ്ണദാസ്, കെ.എസ്. ജയന്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കാളിസ്വാമി, ജില്ലാ കൗണ്‍സില്‍ അംഗം പി.കെ വിജയന്, സി.ടി മുരളീധരന്, പി.ഒ കേശവന്, എ.ആര് രവിശങ്കര്‍, കെ.ചന്ദ്രന്, കെ.മോഹന്‍ദാസ്, പി.ഉണ്ണികൃഷ്ണന്, ഡോ. സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.
