അഗളി : മണ്ണാര്‍ക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ ഗ്രാമീണ്‍ സൊസൈ റ്റി ഗോള്‍ഡ് ലോണിന്റെ അട്ടപ്പാടി ഗൂളിക്കടവ് ബ്രാഞ്ച് പ്രവര്‍ത്തനമാരംഭിച്ചു. എന്‍. ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. യു.ജി.എസ്. ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അജിത്ത് പാലാട്ട് അധ്യക്ഷനായി. ദേശീയ അവാര്‍ഡ് ജേതാവ് നഞ്ചിയമ്മ ലോക്കറും അഗളി പഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണന് ക്യാഷ് കൗണ്ടറും ഉദ്ഘാടനം ചെയ്തു. കേന്ദ്ര ക്വാളിറ്റി കൗണ്‍സില്‍ അംഗം വര്‍ഗീസ് കുര്യന് ആദ്യനിക്ഷേപം സ്വീ കരിച്ചു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗം ഇശ്വരി രേശന്, വാര്‍ഡ് മെമ്പര്‍ കണ്ണമ്മ, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ സി.പി ബാബു, ഷിബു സിറിയക്ക്, ഡി.രവി, പി.ജി ഗോപകുമാര്‍, എം.ആര് സത്യന്, കെ.വി.വി.ഇ.എസ് യൂണിറ്റ് പ്രസിഡന്റ് വി.എം ലത്തീഫ്, ലയണ്‍സ് ക്ലബ് പ്രസിഡന്റ് സാംസണ്, യു.ജി.എസ്. ഡയറക്ടര്‍ അഭിലാഷ് പാലാട്ട്, പി.ആര്.ഒ. കെ.ശ്യാംകുമാര്‍, ഒ.പി.എം. രാജീവ്, സെയില്‍സ് മാനേജര്‍മാരായ ശാസ്താപ്രസാദ്, ഷെമീര്‍ അലി, ഓഡിറ്റര്‍ ഫൈസല്‍ അലി, ബ്രാഞ്ച് മാനേജര്‍ നിഖില്‍ ജോണ്‍, റിക്കവറി ഓഫിസര്‍ ശിവദാസന്‍, മറ്റുവിവിധ ബ്രാഞ്ച് മാനേജര്‍മാര്‍, സ്റ്റാഫുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
