മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റിക്ക് കീഴിലുള്ള നെല്ലിപ്പുഴയിലെ ദാറുന്നജാത്ത് അഗതി മന്ദിരത്തിലെ അന്തേവാസികളായ രണ്ട് പെണ്‍കുട്ടികള്‍ സുമംഗ ലികളായി. ദാറുന്നജാത്ത് മാനേജിങ് കമ്മിറ്റി സംഘടിപ്പിച്ച സമൂഹ വിവാഹ ചടങ്ങിലാ യിരുന്നു നിക്കാഹ്. എളമ്പുലാശ്ശേരി കടപ്പാടത്ത് ആസ്യയുടെ മകള്‍ നൗഷിദയും വേലി ക്കാട് മച്ചിങ്ങല്‍ അബ്ദുള്‍ ഹമീദിന്റെ മകന് അബ്ദുള്‍ മനാഫും തമ്മിലും ചേലേങ്കര പച്ചീരി സീനത്തിന്റെ മകള്‍ ഖാലിഫ സുല്‍ത്താനയും ചങ്ങലീരി കരിമ്പനക്കല്‍ യു സുഫ് മകന് ഷഹബാദും തമ്മിലുള്ള വിവാഹമാണ് നടന്നത്. എന്‍. ഷംസുദ്ദീന് എം. എല്‍.എ. ഉദ്ഘാടനം ചെയ്തു. ദാറുന്നജാത്ത് ജനറല്‍സെക്രട്ടറി പി. ഷരീഫ് ഹാജി അധ്യ ക്ഷനായി. ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ ഇമ്പിച്ചിക്കോ യ തങ്ങള്‍ നിക്കാഹിന് നേതൃത്വം നല്കി. നഗരസഭചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍, ടി.എ സലാം, ഹബീബ് ഫൈസി കോട്ടോപ്പാടം, സി.മുഹമ്മദലി, കല്ലടി അബൂബക്കര്‍ ഫൈസി, കെ.പി ബാപ്പുട്ടി ഹാജി, കെ.ആലിപ്പു ഹാജി, കളത്തില്‍ അബ്ദുള്ള, ടി.എ സിദ്ദീഖ്, സി. മുഹമ്മദ്കുട്ടി, കെ. അബ്ദുള്‍ സമദ് ഹാജി, റഹീം ഫൈസി അക്കിപ്പാടം, റഷീദ് ആലായന്‍, നിസാബുദ്ദീന്‍ ഫൈസി, റഫീഖ് ഫൈസി പുല്ലിശ്ശേരി, വി.കെ അബൂബക്കര്‍, അഹമ്മദ് അഷ്റഫ്, ശരീഫ് അന്‍വരി നെല്ലിപ്പുഴ, സി.പി സിദ്ധീഖ് അന്‍വരി എന്നിവര്‍ സംസാരിച്ചു.
