തച്ചനാട്ടുകര: ഗ്രാമ പഞ്ചായത്തിന്റെയും നാട്ടുകല്‍ കൃഷിഭവന്റെയും സംയുക്താഭി മുഖ്യത്തില്‍ കര്‍ഷകദിനം ആചരിച്ചു. വിവിധ വാര്‍ഡുകളില്‍ നിന്നും തിരഞ്ഞെടുക്ക പ്പെട്ട മികച്ച കര്‍ഷകരെ ആദരിച്ചു. കാര്‍ഷികോപകരണങ്ങള്‍, ഹൈബ്രിഡ് പച്ചക്കറി തൈകള്‍ എന്നിവ വിതരണം ചെയ്തു. കര്‍ഷകരും,ജനപ്രതിനിധികളും പൊതുജനങ്ങ ളും അണിനിരന്ന ഘോഷയാത്രയുമുണ്ടായി. അണ്ണാന്‍തൊടി സി.എച്ച് ഹാളില്‍ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പാര്‍വതി ഹരിദാസ് അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ പി. മന്‍സൂറലി, പി.കെ ആറ്റ ബീവി, സി.പി സുബൈര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമി തി അധ്യക്ഷ കെ.പി ബുഷ്റ, ചെത്തല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.കെ മുസ്തഫ മറ്റു ജനപ്രതിനിധികളായ എ.കെ വിനോദ്, ഇ.എം നവാസ്, ബിന്ദു കൊ ങ്ങത്ത്, എം.സി രമേഷ്, സി.പി ജയ, എം.സി രമണി, പി.രാധാകൃഷ്ണന്, പി.ടി സഫിയ, ബീന മുരളി, കൃഷി ഓഫിസര്‍ കെ.പി ദിലു, കൃഷി അസിസ്റ്റന്റ് സി.എം അബ്ദുസമദ് കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, പാടശേഖരസമിതി സെക്രട്ടറിമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
