മണ്ണാര്‍ക്കാട്: സ്പ്രിംഗ്‌ളര്‍ അഴിമതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തിലെ അറുപത് കേന്ദ്രങ്ങളില്‍ സമരവും കരുതലും നടത്തി.നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രിപ്പടി ജംഗ്ഷനില്‍ നടന്ന സമരം ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത അദ്ധ്യക്ഷനായി.സിജാദ് അമ്പലപ്പാറ,അസീര്‍ വറോടന്‍, ജിയന്റോ ജോണ്‍,റിയാസ്,സുഫൈല്‍,നിവിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.സമരത്തോടനുബന്ധിച്ച് പച്ചക്കറി കിറ്റുകളും,പച്ചക്കറി വിത്തുകളും വിതരണം ചെയ്യ്തു.നിയോജകമണ്ഡലത്തില്‍ അറുപതിലധികം സമരങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചു.
മണ്ണാര്‍ക്കാട് നഗരസഭാ പരിധിയില്‍ 10 കേന്ദ്രങ്ങളില്‍ സമരം നടന്നു. പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് നടന്ന സമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒപി ഷെരീഫ് ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അരുണ്‍കുമാര്‍ പാലക്കുറുശ്ശി അധ്യക്ഷത വഹിച്ചു.നേതാക്കളായ അജേഷ് തോരപുരംരമേഷ് ഗുപ്ത അരയ ങ്ങോട് തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളില്‍ കൊള മ്പന്‍ ജലീല്‍,അരുണ്‍ തോരപുരം,അരുണ്‍ തെന്നാരി,ടിജോ ജോസ്, അഖില്‍, ശരത്, ജിഷ്ണു, വിഷ്ണു, അശ്വന്‍, സുജിത് തുടങ്ങിയവര്‍ വിവിധ മേഖലകളില്‍ നേതൃത്വം നല്‍കി സമരം നടത്തി.
കുമരംപുത്തൂര്‍ മണ്ഡലം തലത്തില്‍ 24 പ്രദേശങ്ങളില്‍ നടന്ന സമരത്തില്‍ എണ്‍പതോളം യുവാക്കള്‍ പങ്കെടുത്തു.മണ്ഡലം തല ഉദ്ഘാടനം യൂത്ത് കോണ്‍ഗ്രസിന്റെ മണ്ണാര്‍ക്കാട് മുന്‍ നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീ നൗഫല്‍ തങ്ങള്‍ പി എം നിര്‍വഹിച്ചു യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് രാജന്‍ അമ്പാടത്ത് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലംമുന്‍ സെക്രട്ടറിമാരായ ഷാനു ഷാനു കെബീര്‍ ചങ്ങലീരി തുടങ്ങിയവര്‍ സംബന്ധിച്ചു വിവിധ പ്രദേശങ്ങളില്‍ കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഹംസ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് തോമസ് മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
അലനല്ലൂര്‍ മണ്ഡലം തല ഉദ്ഘാടനബ്ലോക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറി നസീഫ് പാലക്കാഴി ഉല്‍ഘാടനം ചെയ്തു.അസീസ് കാര അദ്ധ്യ ക്ഷനായി.ഉസ്മാന്‍ പാലക്കാഴി, നസ്‌റു ദ്ധീന്‍ കിടത്ത്, അന്‍വര്‍ കണ്ണംകുണ്ട് ,നവാസ് ചോലയില്‍,അഷറഫ് കുഴികണ്ടത്തില്‍ എന്നിവര്‍ പങ്കെടുത്തു.
തെങ്കരയില്‍ നടന്ന സമരം ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് വി.വി ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.ഹാരിസ് തത്തേങ്ങലം അദ്ധ്യക്ഷനായി.നേതാക്കളായ ഹരിദാസ് ആറ്റ്കര,കുരിക്കള്‍ സെയ്ത്,ജസീല്‍,സിറാജ് സരുണ്‍ എന്നിവര്‍ പങ്കെടുത്തു
എടത്തനാട്ടുകരയില്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറി പൂതാനി നസീര്‍ബാബു ഉദ്ഘാടനം ചെയ്തു.സുരേഷ് കൊടുങ്ങയില്‍, ഫൈസല്‍ കാഞ്ഞിരങ്ങാടന്‍,മുജീബ്,ഉവേരി റഹ്മത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
കോട്ടോപ്പാടത്ത് വീടുകളിലായാണ് സമരം സംഘടിപ്പിച്ചത്.ഷിഹാബ് കുന്നത്ത്,അമീന്‍ നെല്ലിക്കുന്നന്‍,നിജോ വര്‍ഗീസ്,കൃഷ്ണ പ്രസാദ്,ബാബു പൊതോപ്പാടം,സിറാജ്കാപ്പു പറമ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.