മണ്ണാര്‍ക്കാട്: കുന്തിപ്പുഴ പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയ പതിനാറുകാരിയെ നാട്ടുകാരുടെ സമയോചിതമായ ഇടപെടലില്‍ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് 12നാണ് സംഭവം. പാലത്തില്‍നിന്ന് പെണ്‍കുട്ടി പുഴയിലേക്ക് ചാടുന്നത് കണ്ട യാത്രക്കാരും നാട്ടുകാരും ബഹളം വെച്ചു. ഈസമയം പുഴയില്‍ കുത്തൊഴുക്കും ഏറെയുണ്ടായിരു ന്നു. ശക്തമായ ഒഴുക്കില്‍ പെണ്‍കുട്ടി താഴോട്ട് ഒഴുകിപോവുകയും ചെയ്തു. പരിസര ത്തുണ്ടായിരുന്ന കുന്തിപ്പുഴ സ്വദേശി ഷംഷീദും കൈതച്ചിറ സ്വദേശി ജുനൈസും ഉടനെ വെള്ളത്തിലേക്ക് എടുത്തുചാടി പെണ്‍കുട്ടിക്ക് സമീപമെത്തുകയും കരയിലേ ക്ക് വലിച്ചടുപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലെത്തി ക്കുകയും ചെയ്തു. പെണ്‍കുട്ടി അപകടനില തരണംചെയ്തതായി ആശുപത്രി അധികൃ തര് അറിയിച്ചു. പെണ്‍കുട്ടി പുഴയിലേക്ക് ചാടാനുണ്ടായ കാരണം വ്യക്തമല്ല.
