മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് നിയമസഭാതെരഞ്ഞെടുപ്പിന് കാഹളമുയര്‍ന്നതോടെ മണ്ണാര്‍ക്കാട് യു.ഡി.എഫില്‍ സ്ഥാനര്‍ഥി ചര്‍ച്ചകള്‍ സജീവം. വര്‍ഷങ്ങളായി യു.ഡി. എഫില്‍ മുസ്ലിം ലീഗാണ് ഇവിടെ മത്സരിക്കുന്നത്.കഴിഞ്ഞ രണ്ടുതവണയുമുണ്ടായ പ്രാദേശികവാദം ഇത്തവണയും ഉയര്‍ന്നിട്ടുണ്ട്.
മൂന്നുതവണ ജനപ്രതിനിധികളായവര്‍ മത്സരിക്കേണ്ടതില്ലെന്ന മാനദണ്ഡത്തില്‍ ലീഗ് ഉന്നതനേതൃത്വം ഉറച്ചുനിന്നാല്‍ ഇപ്പോഴത്തെ എം.എല്‍.എയായ എന്‍.ഷംസുദ്ദീന് മാറിനില്‍ക്കേണ്ടിവരും.എന്നാല്‍ വിജയസാധ്യത കണക്കിലെടുത്ത് ചില മണ്ഡലങ്ങ ളില്‍ ഇളവുനല്‍കുന്ന കാര്യം പരിഗണിക്കാനാണ് നിലവില്‍ നേതൃത്വം തീരുമാനിച്ചിരി ക്കുന്നത്. ഇതോടെ എന്‍.ഷംസുദ്ദീന് സാധ്യതയേറി.മണ്ഡലം നിലനിര്‍ത്തുകയാണ് ലക്ഷ്യമെന്നും ഷംസുദ്ദീനെ മാറ്റുന്നത് സംബന്ധിച്ച് ചര്‍ച്ചയൊന്നുമില്ലെന്നാണ് ജില്ലാ നേതാക്കള്‍ പറയുന്നത്.അതിനിടെ പ്രാദേശികതലത്തിലുള്ള നേതാക്കള്‍ക്ക് മത്സരിക്കാന്‍ അവസരമൊരുക്കണമെന്ന അഭിപ്രായം ഒരുവിഭാഗത്തില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.ചിലര്‍ സംസ്ഥാന നേതൃത്വത്തെ സമീപിച്ചതായും അറിയുന്നു.
നിലവിലെ സാഹചര്യത്തില്‍ മണ്ഡലത്തില്‍ നിന്നും ലീഗ് സ്ഥാനാര്‍ഥിയായി ആരുമത്സരിച്ചാലും വിജയസാധ്യതയുണ്ടെന്നാണ് ഇവരുടെ വാദം.മുന്‍ എം.എല്‍.എ. കളത്തില്‍ അബ്ദുള്ള, മുന്‍ നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍, കല്ലടി ബക്കര്‍, നാസര്‍ കൊമ്പത്ത് തുടങ്ങിയവരുടെ പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. എം.എല്‍.എ യെന്ന നിലയില്‍ ഒന്നരപതിറ്റാണ്ടിനിടെ എന്‍.ഷംസുദ്ദീന് മണ്ഡലത്തിലുണ്ടാക്കിയ വേരോട്ടം ചെറുതല്ലാത്തതിനാല്‍ അദ്ദേഹംതന്നെ മത്സരിക്കണമെന്നാണ് ഒരുവിഭാഗം നേതാക്കളും പ്രവര്‍ത്തകരും പറയുന്നത്. യു.ഡി.എഫ്. അധികാരത്തിലെത്തിയാല്‍ മണ്ണാര്‍ക്കാടിനൊരു മന്ത്രിസ്ഥാനമുണ്ടായിരിക്കുമെന്ന വികാരവും പ്രാദേശികനേതാ ക്കള്ക്കിടയിലുണ്ട്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റവും, നിയമസഭാ തെരഞ്ഞെടു പ്പിലെ കഴിഞ്ഞ മൂന്നുതവണത്തെ തുടര്‍ച്ചയായുള്ള വിജയവുമെല്ലാം അനുകൂല ഘടക ങ്ങളായാണ് യു.ഡി.എഫ്. കാണുന്നത്.
