തെങ്കര: ഭാരതീയ ചികിത്സാ വകുപ്പ് നടപ്പാക്കുന്ന ആയുര്‍വേദ സാന്ത്വന പരിചരണ പദ്ധതിയായ സ്നേഹധാര പദ്ധതിക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം തെങ്കര ഗവ.ആയുര്‍വേദ ആശുപത്രിയില്‍ എന്‍.ഷംസുദ്ദീന് എം.എല്‍.എ. നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീന അധ്യക്ഷയായി. ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ സറീന ഫിറോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരീഷ് ഗുപ്ത, വാര്‍ഡ് മെമ്പര്‍ വിജീഷ്, ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി അംഗം ഹംസക്കുട്ടി, ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ.പി.എം ദിനേശന്, മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ.ശോഭ,ഡോ.ഷാന തുടങ്ങിയവര്‍ സംസാരിച്ചു.
