അഗളി: യാത്രാദുരിതം നേരിടുന്ന മണ്ണാര്‍ക്കാട് – അട്ടപ്പാടി റോഡിന്റെ ശോച്യാവസ്ഥ ഉടന്‍ പരിഹരിക്കണമെന്നും യാത്രാപ്രശ്നത്തിന്് അറുതിവരുത്തണമെന്നും രാഷ്ട്രീയ ജനതാദള്‍ മണ്ണാര്‍ക്കാട് നിയോജകമണ്ഡലം പ്രവര്‍ത്തക കണ്വെന്ഷന് ആവശ്യപ്പെട്ടു. വന്യമൃഗശല്യത്താല്‍ ജീവന് നഷ്ടപ്പെട്ടവരുടെയും കൃഷി നാശം സംഭവിച്ചവരുടെയും കുടുംബത്തിനുള്ള ആനുകൂല്യവും ഉടന്‍ നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ബഷീര്‍ കൊടുന്തിരപ്പുള്ളി ഉദ്ഘാടനം ചെയ്തു. എന്‍. മുഹമ്മദ് ജാക്കിര്‍ അധ്യക്ഷനായി. നേതാക്കളായ ടി.കെ. സുബ്രഹ്മണ്യന്, സിറാജ് കൊടുവായൂര്‍, ദാസന് വെണ്ണക്കര, കെ. ഖാലിദ് , സജി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: വി. മുസ്ത ഫ (പ്രസി.), എസ്. രാജഗോപാല്‍, പഴനി സ്വാമി (വൈ. പ്രസി), സജി ജോര്‍ജ് (ജന.സെക്ര.), ഹാരിസ് മണലടി, ദുരൈ രാജ് (സെക്ര.),രവി (ഖജാ.).
