എടത്തനാട്ടുകര: സാന്ത്വനചികിത്സാരംഗത്ത് മാതൃകയായ എടത്തനാട്ടുകര പാലി യേറ്റിവ് കെയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ താഴത്തെ പീടിക കുടുംബാംഗങ്ങള്‍ കൈകോര്‍ത്തു.പാലിയേറ്റീവ് വാര്‍ഷിക കാംപെയിന്റെ ഭാഗമായി താഴത്തെപീടിക കുടുംബാംഗങ്ങള്‍ക്കിടയില്‍ നിന്നും സ്വരൂപിച്ച 25,500 രൂപ സൊസൈറ്റി ഭാരവാഹികള്‍ക്ക് കൈമാറി.താഴത്തെപീടിക കുടുംബാംഗങ്ങളായ ടി.പി നൂറുദ്ധീന്‍, ടി.പി തെല്‍ഹത്ത് മാസ്റ്റര്‍, ടി.പി മുഹമ്മദ് ചേരിപ്പറമ്പ്, ടി.പി ഫക്രുദീന്‍, എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ഭാരവാഹികളായ എ.മുഹമ്മദ് സക്കീര്‍, റഷീദ് ചതുരാല, റഹീസ് എടത്തനാട്ടുകര, എം.അലി, ടി.കെ നജീബ്, പി.അലി, പാലിയേറ്റീവ് പ്രവര്‍ത്തകരായ കുഞ്ഞാമു ചേലേക്കോടന്‍, ഫാത്തിമ പൂതാനി, ആബിദ ടീച്ചര്‍, പാലിയേറ്റിവ് കെയര്‍ നഴ്സുമാരായ ഫാത്തിമത്ത് സുഹ്റ, റിസ്വാന ബാനു, വി.കെ ഇന്ദിര തുടങ്ങിയവര്‍ പങ്കെടുത്തു.
