മണ്ണാര്‍ക്കാട് : എന്‍.സി.പി-എസ് കോങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമു ഖ്യത്തില്‍ ഭരണഘടന സംരക്ഷണ സദസ് കാഞ്ഞിരം സെന്ററില്‍ സംസ്ഥാന വര് ക്കിംഗ് പ്രസിഡന്റ് പി.കെ രാജന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു, ബ്ലോക്ക് പ്രസിഡന്റ് നാസര്‍ അത്താപ്പ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി എ റസാഖ് മൗലവി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പ്രസിഡന്റ് എ.രാമസ്വാമി മുഖ്യാതിഥിയായി. സംസ്ഥാന നിര്‍വാഹ സമിതി അംഗങ്ങളായ കാപ്പില്‍ സൈതലവി, അബ്ദുറഹ്മാന്, ഷൗക്കത്തലി കുളപ്പാടം, മോഹന്‍ ഐസക്ക്, ജില്ലാ വൈസ് പ്രസിഡണ്ടും ജില്ലാ പഞ്ചായത്ത് മെമ്പറുമായ പി.മൊയ്തീന്‍കുട്ടി, ജില്ലാ സെക്രട്ടറിമാരായ എം.ടി സണ്ണി, എസ്.ജെ.എന്‍ നജീബ്, അഷറഫ് മാസ്റ്റര്‍, ബ്ലോക്ക് നേതാക്കളായ മാത്യു മാസ്റ്റര്‍, സിദ്ദിഖ് ചേപോടന്, എന്‍.വൈ.സി. നേതാക്കളായ പി.എ അബ്ദുള്ള, പി.എ ബ്ദുള്‍ നാസര്‍, ഐഷാ ബാനു കാപ്പില്‍, സിദ്ദിഖ് മാസ്റ്റര്‍, ഹനീഫ മാസ്റ്റര്‍, രതീഷ് പുല്ലുവായില്‍,ഇബ്രാഹിം ബാദുഷ, കെ.പി ഷെരീഫ് തുടങ്ങി ബ്ലോക്ക് മണ്ഡലം നേതാക്കളും പങ്കെടുത്തു സംസാരിച്ചു. ബ്ലോക്ക് ജനറല്‍ സെക്രട്ടറി മുസ്തഫ കോലാനി സ്വാഗതവും, മണ്ഡലം പ്രസിഡന്റ് വേണു പള്ളത്ത് നന്ദിയും പറഞ്ഞു.
