മണ്ണാര്‍ക്കാട് : സ്വാതന്ത്ര്യസമര സേനാനികളുടേയും രക്തസാക്ഷികളുടേയും സ്മരണപുതുക്കി നാടെങ്ങും 79-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മണ്ണാര്‍ക്കാട് മിനിസിവില്‍സ്റ്റേഷനില്‍ നടത്തിയ സ്വാതന്ത്ര്യദിനാഘോഷത്തില്‍ എന്‍.ഷംസുദ്ദീന് എം.എല്‍.എ. ദേശീയപതാക ഉയര്‍ത്തി. മുന്‍ എം.എല്‍.എ. കളത്തില്‍ അബ്ദുള്ള അധ്യക്ഷനായി. തഹസില്‍ദാര്‍ സി.സി. ജോയ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത, നഗരസഭ കൗണ്‍സിലര്‍ കെ. സുഹറ, ഡോ. ശിവദാസന്‍, റ്റിജോ ടി. ഫ്രാന്‍സിസ്, റിട്ട. ഡെപ്യൂട്ടി കളക്ടര്‍മാരായ എം.വി. കൃഷ്ണന്‍കുട്ടി, കെ.എം. അബ്ദുറഹിമാന് എന്നിവര്‍ സംസാരിച്ചു.

മണ്ണാര്‍ക്കാട് :ചോമേരി ഗാര്ഡന് റസിഡന്‍സ് അസോസിയേഷന് സ്വാതന്ത്ര ദിനം ആഘോഷിച്ചു. പ്രസിഡന്റ് കെ.പി അക്ബര്‍ ദേശീയപതാക ഉയര്‍ത്തി.സെക്രട്ടറി
സെക്രട്ടറി അസ്ലംഅച്ചു, ട്രഷറര്‍ വേണുഗോപാലന്‍ വൈസ് പ്രസിഡന്റ് കെ.ടി ഹാരിസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ എന്‍.ടി നാസര്‍, അബ്ദു ഒമല്‍, ഷമീര്‍ ചോമേരി,മുസ്തഫ കക്കോടി എന്നിവര്‍ സംസാരിച്ചു.

മണ്ണാര്‍ക്കാട്: സ്വാതന്ത്ര്യദിനത്തില്‍ ഐ.എന്‍.എല്‍. സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച പ്രതിജ്ഞാ സംഗമത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ സേട്ട് സാഹിബ് സെന്ററില്‍ വെച്ച് പ്രതിജ്ഞാ സംഗമം നടന്നു.ജില്ലാ വൈസ് പ്രസിഡന്റ് അബ്ദു അച്ചിപ്ര പതാക ഉയര്‍ത്തി. മണ്ഡലം പ്രസിഡന്റ് അന്‍വര്‍ കൊമ്പം പ്രതിജ്ഞ ചൊല്ലി നല്കി. സംസ്ഥാന കൗണ്‍സില്‍ അംഗം കെ.വി.അമീര്‍ സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറി. മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഫീഖ് കാട്ടുകുളം , നാഷണല്‍ യൂത്ത്ലീഗ് ജില്ലാ പ്രസിഡന്റ് ശിഹാബ് മൈലാമ്പാടം , മണ്ഡലം ട്രഷറര്‍ വി.ടി ഉസ്മാന്, കമ്മിറ്റി അംഗങ്ങളായ മുഹമ്മദ്കുട്ടി, റിയാസ് കൊമ്പം എന്നിവര്‍ സംസാരിച്ചു. മധുരം വിതരണവും നടന്നു.

മണ്ണാര്‍ക്കാട് : പെരിമ്പടാരി ജി.എല്‍.പി. സ്കൂളില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രധാന അധ്യാപിക ബീന ടീച്ചര്‍ ദേശീയപതാക ഉയര്‍ത്തി. വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു സ്വാതന്ത്ര്യദിനസന്ദേശം നല്കി. പി.ടി.എ. പ്രസിഡന്റ് അഫ്ന, മുന്‍ എസ്.എം.സി. ചെയര്മാന് സിദ്ദീഖ് മച്ചിങ്ങല്‍, അയമോ മാസ്റ്റര്‍, ലിസി ടീച്ചര്‍, ബിന്ദു ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.രക്ഷിതാക്കള്‍ക്കായി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. മധുരവിതരണവും കുട്ടികളുടെ കലാപരിപാടികളുമുണ്ടായി.

എടത്തനാട്ടുകര: എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്വാതന്ത്ര്യ ദിനം സമൂചിതമായി ആഘോഷിച്ചു.ഹയര്‍ സെക്കന്‍ഡറി വിഭാഗം സീനിയര്‍ അസിസ്റ്റന്റ് കെ.ഉണ്ണീന്‍ പതാകയുയര്‍ത്തി. പി.ടി.എ. പ്രസിഡന്റ് അഹമ്മദ് സുബൈര്‍ പാറോക്കോട്ട്, ഹൈസ്കൂള്‍ വിഭാഗം സീനിയര്‍ അസിസ്റ്റന്റ് ഡോ. സി.പി മുഹമ്മദ് മുസ്തഫ, വിദ്യാര്‍ഥികളായ ടി. ജന്ന, പി. ജ്യോതിക, സി. ബഷീര്‍, കെ. ടി. സിദ്ധീഖ് എന്നിവര്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്കി.സ്റ്റാഫ് സെക്രട്ടറി മാരായ കെ. ശിവദാസന്‍, എം. ജിജേഷ്, അധ്യാപികരായ പി.പി. അബ്ദുല്‍ ലത്തീഫ്, സിജി. കെ. തോമസ്, എ. സ്വാലിഹ, എ. സൗമിനി, കെ.ടി. സിദ്ധീഖ്, ടി.യു. അഹമ്മദ് സാബു, റീന, പി. ബള്‍ക്കീസ് ഇബ്രാഹിം, സി. സക്കീന, പി. പ്രീത, സി. സിദ്ദീഖ് എന്നിവര്‍ നേതൃത്വം നല്കി.

കോട്ടോപ്പാടം : തിരുവിഴാംകുന്ന് അമ്പലപ്പാറ തൃക്കളൂര്‍ എ.എല്‍.പി. സ്കൂളില്‍ പ്രധാന അധ്യാപകന് പി. ശശികുമാര്‍ പതാക ഉയര്‍ത്തി. പൂര്‍വ്വകാല പി.ടി.എ പ്രസിഡന്റ്മാരെ ആദരിച്ചു. കുട്ടികളുടെ കലാപരിപാടികളും മധുര പലഹാര വിതരണവും നടന്നു

തെങ്കര: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. തെങ്കര സെന്ററില്‍ വെച്ച് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഹരിദാസ് ആറ്റക്കര പതാക ഉയര്‍ത്തി. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കുരിക്കള്‍ സെയ്ത്, ഗിരീഷ് ഗുപ്ത, വട്ടോടി വേണുഗോപാല്‍, കുട്ടന് മാസ്റ്റര്‍, ശിവദാസന്‍ കുന്നത്ത്, വി കെ ഷംസുദ്ധീന്, റഷീദ് കപൂര്‍, ബാബു, അലി പൊതിയില്‍ പങ്കെടുത്ത് പ്രസംഗിച്ചു.തുടര്‍ന്ന് മധുര പലഹാര വിതരണവും നടത്തി.
തെങ്കര: ന്യൂഹീറോസ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് സ്വാതന്ത്ര്യദിനം ആഘോഷി ച്ചു. പതാക ഉയര്‍ത്തലും,മധുര പലഹാര വിതരവും നടന്നു. ക്ലബ്ബ് പ്രസിഡന്റ് ഗിരീഷ് ഗുപ്ത ദേശീയ പതാക ഉയര്‍ത്തി.ഭാരവാഹികളായ അര്ജുന്,ജിബിന്‍ ദാസ്, മഹേഷ്, അഭി ഷേക്, അനന്തു.എസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
