അലനല്ലൂര്‍: എടത്തനാട്ടുകര-ഉണ്യാല്‍ റോഡിലെ നാനാംപള്ളിയാലില് നാട്ടുകാരുടെ സഹകരണത്തോടെ നിര്‍മിച്ച ജനകീയ ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ ഉദ്ഘാടനം മണ്ണാര്‍ക്കാട് വികസന വേദി ചെയര്മാന് പൂതാനി നസീര്‍ബാബു നിര്‍വഹിച്ചു. എന്‍. അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷനായി. പി. മരക്കാര്‍, റഹീസ് എടത്തനാട്ടുകര അഡ്വ. സത്യ നാഥന്, മഠത്തൊടി റഹ്്മത്ത്, ശിഹാബ്, പി.പി. ഉമ്മര്‍, ടി.പി. വസിം, സുനീബ് പാറോ ക്കോട്ടില്‍, പി. അബൂബക്കര്‍,പൂതാനി പാത്തുമ്മ എന്നിവര്‍ സംസാരിച്ചു.
