മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് ആസ്ഥാനമായുള്ള അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റിയുടെ പുതിയ ബ്രാഞ്ച് അഗളി ഗൂളിക്കടവ് ജംങ്ഷനിലെ വൃന്ദാവന്‍ ഷോപ്പിങ് കോംപ്ലക്സി ല്‍ തിങ്കളാഴ്ച പ്രവര്ത്തനമരാംഭിക്കുന്നതായി യു.ജി.എസ്. ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അജിത്ത് പാലാട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 18ന് ഉച്ചകഴിഞ്ഞ് മൂന്നിന് എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ദേശീയപുരസ്കാര ജേതാവ് നഞ്ചി യമ്മ മുഖ്യാതിഥിയാകും.
ലോക്കര്‍ ഉദ്ഘാടനം അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകനും, ക്യാ ഷ് കൗണ്ടര്‍ അഗളി പഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണനും ആദ്യനി ക്ഷേപം സ്വീകരിക്കല്‍ ഷോളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.രാമമൂര്‍ത്തിയും, ആദ്യവായ്പാ വിതരണംം പുതൂര്‍ ഗ്രാമ പഞ്ചായത്ത് ജ്യോതി അനില്‍കുമാറും നിര്‍വഹിക്കും. ജന പ്രതിനിധികള്‍, രാഷ്ട്രീയ-സാംസ്കാരിക, വ്യാപാര രംഗത്തെ നേതാക്കള്‍ പങ്കെടു ക്കും. ഓണത്തോടനുബന്ധിച്ച് ചിങ്ങം ഒന്നുമുതല്‍ നിക്ഷേപങ്ങള്‍ക്കും വായ്പക ള്‍ക്കും ഓണക്കോടി സമ്മാനമായി ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അജിത്ത് പാലാട്ട് അറിയിച്ചു.
അഞ്ചുവര്‍ഷം മുന്‍പാണ് മണ്ണാര്‍ക്കാട് ആസ്ഥാനമായി അര്‍ബന്‍ ഗ്രാമീന് സൊസൈറ്റി ഗോള്‍ഡ് ലോണ്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഇന്ന് പാലക്കാട് ജില്ലയ്ക്കു പുറമെ മലപ്പുറം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലായി യു.ജി.എസിന് 20 ബ്രാഞ്ചുകളുണ്ട്. സാധാരണക്കാ രന്റെ ദൈനംദിന സാമ്പത്തിക ആവശ്യങ്ങള്‍ വളരെ കുറഞ്ഞ സമയത്തില്‍ നിറവേറ്റി ജനങ്ങളുടെ സ്വാകാര്യത ഏറ്റവും ചുരുങ്ങിയ കാലംകൊണ്ട് നേടിയെടുത്താണ് യു.ജി. എസ്. മലയോരമേഖലയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്. തൃശ്ശൂര്‍ മുതല്‍ കോ ഴിക്കോട് വരെയുള്ള വിവിധ ജില്ലകളിലായി പ്രത്യേകിച്ച് പാലക്കാട് ലഭിച്ച സ്വീകാര്യത അട്ടപ്പാടിയിലെ ഗൂളിക്കടവ് ബ്രാഞ്ചിനും ലഭിക്കുമെന്നതാണ് പ്രതീക്ഷയെന്നും മാനേജ്മെന്റ് പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ മാനേജര്‍ അഭിലാഷ് പാലാട്ട്, പി.ആര്.ഒ. കെ. ശ്യാം കുമാര്‍, ഫിനാന്‍സ് മാനേജര്‍ ഹരീഷ്, എച്ച്.ആര്. മാനേജര്‍ അനു മാത്യു, റിക്കവറി ഓഫിസര്‍ ശിവദാസന്‍ എന്നിവരും പങ്കെടുത്തു.
