മണ്ണാര്‍ക്കാട്: ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷനെ പ്രതിനിധീകരിക്കുന്ന ഗഫൂര്‍ കോല്ക്കളത്തിലിനെതിരെ ഗുരുതരമായ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്തംഗം സ്ഥാനം രാജിവെക്കണമെന്ന് സി.പി.ഐ. മണ്ണാര്‍ക്കാട് മണ്ഡ ലംകമ്മിറ്റി ആവശ്യപ്പെട്ടു. അരിയൂര്‍ ബാങ്കില്‍ പ്യൂണ്‍ തസ്തികയില്‍ ജോലിയില്‍ പ്ര വേശിച്ച ഇദ്ദേഹം ജോലിക്കയറ്റത്തിനുവേണ്ടി ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.വിഷയത്തില്‍ പൊലിസ് കേസെടുത്തിട്ടുമുണ്ട്. ഈ ഡിഗ്രി കാലിക്കറ്റ് സര്‍വകലാശാലയുടെ തത്തുല്യകോഴ്സായി അംഗീകരിച്ചിട്ടുണ്ടെന്ന് കാണിച്ച് രജിസ്ട്രാറുടെ കത്തും സിന്‍ഡിക്കേറ്റ് തീരുമാനത്തിന്റെ പകര്‍പ്പും ഹാജരാക്കിയി രുന്നു. ഇതെല്ലാം വ്യാജമായി സൃഷ്ടിച്ചതാണ്. ഇതിനുപിന്നില്‍ മുസ്ലിം ലീഗിന്റെ സിന് ഡിക്കേറ്റ് അംഗങ്ങളും സര്‍വകലാശാലയിലെ ലീഗ് അനുകൂലികളായ ജീവനക്കാരുമു ണ്ട്. ഇക്കാര്യങ്ങളിലെല്ലാം വിശദമായ അന്വേഷണം വേണമെന്നും മണ്ഡലം സെക്രട്ടറി എ.കെ അബ്ദുള്‍ അസീസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
