മണ്ണാര്‍ക്കാട്: വ്യാജസര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രതികളായവരെ സംരക്ഷിക്കുന്ന മണ്ണാര് ക്കാട്ടെ മുസ്ലിം ലീഗ് നേതൃത്വം പൊതുസമൂഹത്തോട് മറുപടി പറയണമെന്ന് സിപി എം മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറി എന്‍.കെ. നാരായണന്‍കുട്ടി പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനത്തെ മലിനമാക്കുന്നത് ലീഗ് നേതൃത്വമാണ്. അരിയൂര്‍ ബാങ്കിനെതിരെ സിപിഎം ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്നത് ബോധ്യപ്പെട്ടിരിക്കുകയാണ്. വ്യാജസര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ ജില്ലാ പഞ്ചായത്ത് അംഗമെന്ന നിലയില്‍ തുടരാന്‍ ഗഫൂര്‍ കോല്ക്കളത്തിലിന് അര്‍ഹതയില്ല. രാജിവെച്ചുപുറത്തുപോകണം. ഇത്തരം തട്ടിപ്പുകള്‍ പലയിടങ്ങളിലും വ്യാപകമാകുകയാണ്. ഇതെല്ലാം പരിശോധിക്കപ്പെ ടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
