മണ്ണാര്‍ക്കാട് : താലൂക്കില്‍ ശക്തമായ മഴയെതുടര്‍ന്ന് പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്ന് പാലങ്ങള്‍ വെള്ളത്തിനടിയിലായി. ഗതാഗതം തടസപ്പെട്ടു. രാവിലെ സ്കൂളിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍, ജോലിക്കു പോകുന്നവരുള്പ്പടെയുള്ളവര് ബുദ്ധിമുട്ടിലായി. അലനല്ലൂര്‍ കണ്ണംകുണ്ട് കോസ് വേ, തെങ്കര കോല്‍പ്പാടം കോസ്വേ, മന്ദംപൊട്ടി ചപ്പാ ത്ത് പാലം എന്നിവയാണ് വെള്ളത്തില്‍ മുങ്ങിയത്. എടത്തനാട്ടുകരയില്‍ നിന്നും അല നല്ലൂര് ഭാഗത്തേക്കും തിരിച്ചുമുള്ള യാത്രക്കാര്‍ ഇതോടെ പ്രതിസന്ധിയിലായി. രാവിലെ ആറര മുതല്ക്കേ അലനല്ലൂരിലെ കണ്ണംകുണ്ട് കോസ് വേയിലേക്ക് വെള്ളംകയറി തുട ങ്ങിയിരുന്നു. അലനല്ലൂരില്‍ നിന്നും എടത്തനാട്ടുകരയിലേക്കുള്ള എളുപ്പമാര്‍ഗമാണ് ഈവഴി. പാലം വെള്ളത്തില്‍ മുങ്ങിയതോടെ ഇരുവശത്തായി വാഹനയാത്രക്കാര്‍ കുടുങ്ങി. ഇവര്‍ക്ക് ചുറ്റിസഞ്ചരിക്കേണ്ട സ്ഥിതിയുമായി. സമാനമായ സാഹചര്യമാണ് കോല്‍പ്പാടം കോസ്വേ ഭാഗത്തുമുണ്ടായത്. തെങ്കര കാഞ്ഞിരപ്പുഴ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് ഈ കോല്‍പ്പാടം കോസ്വേ. കാഞ്ഞിരപ്പുഴ ഭാഗത്തുള്ളവര്‍ക്ക് മണ്ണാര്‍ക്കാട്, തെങ്കരഎന്നിവിടങ്ങളിലേക്കും തെങ്കര ഭാഗത്തുള്ളവര്‍ക്ക് കാഞ്ഞിരപ്പുഴ, തച്ചമ്പാറ, പാലക്കാട് അടക്കമുള്ള സ്ഥലങ്ങളിലേക്ക് പോകുന്നതിനുള്ള എളുപ്പമാര്‍ഗ മാണിത്. ബസുകളടക്കം നിരവധി വാഹനങ്ങള്‍ കോസ്വേകള് വഴി ഗതാഗതം നട ത്തുന്നുണ്ട്. പാലം മുങ്ങിയത് ഇവരെയെല്ലാം സാരമായി ബാധിച്ചു.മന്ദംപൊട്ടി പുഴയി ലും നീരൊഴുക്ക് ശക്തമാണ്.
