ഡോ.സി ഗണേഷ് രചിച്ച നോവലിനെ തേടിയെത്തുന്നത് മൂന്നാം പുരസ്കാരം
പാലക്കാട് : ബംഗാളിന്റെ ചരിത്രവും സംസ്കാരവും വിശകലനം ചെയ്യുന്ന ഡോ.സി ഗണേഷ് രചിച്ച ബംഗ നോവലിനെ തേടി ഡോ.സുകുമാര്‍ അഴീക്കോട് തത്വമസി നോവല്‍ പുരസ്കാരവുമെത്തി. 11, 111 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ് കാരം സുജിത്ത് ഭാസ്കറിന്റെ ജലസ്മാരകത്തിനൊപ്പമാണ് ബംഗയും പങ്കിട്ടത്. ഈ മാസം ഒന്‍പതിന് അമ്പലപ്പുഴ കുഞ്ചന്‍ സ്മാരക ഹാളില്‍ നടക്കുന്ന തത്ത്വമസി സാ ഹിത്യോത്സവത്തില് വച്ച് എഴുത്തുകാരന് കുരീപ്പുഴ ശ്രീകുമാറില്‍ നിന്നും പുരസ് കാരം ഡോ.സി.ഗണേഷ് ഏറ്റുവാങ്ങും.
തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറും പരീ ക്ഷാ കണ്‍ട്രോളറുമായ ഡോ.സി.ഗണേഷിന്റെ ബംഗയ്ക്കു ലഭിക്കുന്ന മൂന്നാമത്തെ പുരസ്കാരമാണിത്. റിട്ട.ജസ്റ്റിസ് കമാല്‍പാഷ, ടി.ജി വിജയകുമാര്‍, ഐമനം ജോണ്‍, ബി.രാമചന്ദ്രന് നായര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാരത്തിന് അര്‍ഹരായവരെ തിരഞ്ഞെടുത്തത്. മുന്‍പ് തിലകന് സ്മാരക പുരസ്കാരവും നമ്പീശന് മാസ്റ്റര്‍ സ്മാരക പുരസ്കാരവും ബംഗ നോവലിന് ലഭിച്ചിരുന്നു. ബംഗാളിന്റെ വിശാലമായ ചരിത്രപ ശ്ചാത്തലത്തില്‍ നിന്നും നക്സല്‍നേതാവ് കനുസന്യാലിന്റെ ജീവിതം ആവിഷ്ക രിച്ച ബംഗ ഇന്ന് മലയാള സാഹിത്യലോകത്ത് ചര്‍ച്ചചെയ്യപ്പെടുന്ന കൃതിയാണ്.
ബംഗാളിന്റെ നാളിതുവരെയുള്ള ചരിത്രം നോവലില്‍ വായിച്ചെടുക്കാം. നക്സലി സത്തിനായി ജീവിതം സമര്‍പ്പിച്ച കനുസന്യാലിന്റെ അവസാന ദിനത്തില്‍ തുടങ്ങി എട്ടുചെറുപ്പക്കാര് നടത്തുന്ന യാത്രയിലൂടെയും കനുവിന്റെ ജീവിതം കേട്ടെഴുതുന്ന ബപ്പാദിത്യയിലൂടെയുമാണ് ബംഗാളിനെ ഡോ.സി ഗണേഷ് അടയാളപ്പെടുത്തുന്നത്. കനുസന്യാലിന്റെയും നക്സല്ബാരിയുടേയും കഥമാത്രമല്ല ബ്രിട്ടീഷ് അധിനിവേശ കാലം മുതല്ക്കുള്ള ചരിത്രവും നോവലിലുണ്ട്. ബ്രിട്ടീഷ് ആധിപത്യ ത്തില്‍ നിന്നും ജനാധിപത്യത്തിലേക്ക് മാറിയിട്ടും തോട്ടംമേഖലയിലും മറ്റുംതുടര്ന്ന കൊടിയ ചൂഷണവും ഇതിനോടെല്ലാമുള്ള പ്രതിഷേധമെന്ന നിലയില്‍ ചാരുമജുംദാറിന്റെയും കനുസന്യാലിന്റെയും നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന നക്സല്‍ബാരിയും അതിന്റെ തകര്‍ച്ചയുമെല്ലാം കഥാകൃത്ത് നോവലില്‍ എഴുതിവെക്കുന്നു. ചരിത്രപ്രാധാന്യമുള്ള ഒരു വ്യക്തിയുടെ ജീവിതത്തെ ബയോഫിക്ഷന് എന്നതിലേക്ക് ചുരുക്കാതെ ഒരു നോവലിന്റേതായ എല്ലാ സര്‍ഗാത്മക അനുഭവങ്ങളും നിലനിര്‍ത്തുന്ന ബംഗ മികച്ച വായനാനുഭവമാണ് സമ്മാനിക്കുന്നത്. അതുകൊണ്ട് തന്നെ സാഹിത്യവേദികളില്‍ ബംഗ ഒരുപ്രധാന ചര്‍ച്ചാവിഷയമായി ഇടംപിടിക്കുന്നു.
പാലക്കാട് മാത്തൂര്‍ സ്വദേശിയാണ് ഡോ.സി. ഗണേഷ്. ചങ്ങാതിപ്പിണര്‍, ഉറുമ്പു ദേശീയത, കാണംവിറ്റും ഓണം ഉണ്ണണ്ണണോ, കുട്ടികള്‍ക്ക് ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം, ഐസര്‍, ഭൂമിക്കുട്ടിയുടെ ആകാശം, ക്രിയാത്മക കഥാപാത്രങ്ങള്‍, ചിങ്ങവെയിലിനെ തൊടാമോ, ഇണ/ജീവിതം, കേരള ഭക്ഷണത്തിന്റെ സംസ്കാര ചരിത്രം തുടങ്ങി നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. ആലോചന സാഹിത്യവേദിയുടെ മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി പുരസ്കാരം, അങ്കണം കൊച്ചുബാവ പുരസ്കാരം, തൃശൂര്‍ സഹൃദയവേദിയുടെ നോ വല്പുരസ്കാരം, സംസ്കൃതി ചെറുകഥാ പുരസ്കാരം, കൃതി സാഹിത്യപുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
