മണ്ണാര്‍ക്കാട്:ആത്മസംസ്‌കരണത്തിന്റെയും പാപമോചനത്തി ന്റെയും മാസമായ വിശുദ്ധ റമദാനില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി പഞ്ചായത്ത്,വാര്‍ഡ്,ശാഖാ കമ്മിറ്റികളോട് ആവശ്യപ്പെട്ടു. കോവി ഡ്-19 രോഗ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വരുമാനമാര്‍ഗങ്ങളെല്ലാം നിലച്ച ജനങ്ങളില്‍ ഭൂരിഭാഗം പേരും ദൈനംദിന ജീവിത ചെലവുകള്‍ക്കു പോലും പ്രയാസപ്പെടു കയാണ്.ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നാളിതുവരെ താങ്ങായി വര്‍ത്തിച്ച പ്രവാസികളും അവരുടെ കുടുംബങ്ങളും പ്രതിസന്ധി നേരിടുകയാണ്.ഈ സാഹചര്യത്തെ മറികടക്കാന്‍ മുസ്ലിം ലീഗ് നേതാക്കളും പ്രവര്‍ത്തകരും വാര്‍ഡ്,ശാഖാ തലം തൊട്ട് റിലീഫ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം.ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍,സി.എച്ച്. സെന്റര്‍ തുടങ്ങിയ മുഴുവന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും വിജയിപ്പിക്കുന്നതിന് എല്ലാവരും സജീവമായി രംഗത്തിറങ്ങണമെന്നും മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് ടി.എ. സലാം മാസ്റ്റര്‍,ജനറല്‍ സെക്രട്ടറി സി.മുഹമ്മദ് ബഷീര്‍,ട്രഷറര്‍ കറു ക്കില്‍ മുഹമ്മദലി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.