മണ്ണാര്‍ക്കാട്:സ്പ്രിംഗ്‌ളര്‍ അഴിമതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന്് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അറുപത് കേന്ദ്രങ്ങളില്‍ മൂന്നു പേര്‍ ചേര്‍ന്നുള്ള പ്രതിഷേധ സമരം സംഘടിപ്പിക്കും.നിയോജക മണ്ഡലം തല ഉദ്ഘാടനം നാളെ രാവി ലെ 11 ന് ആശുപത്രിപ്പടി ജംഗ്ഷനില്‍ ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്യും.ജില്ലാ കോണ്‍ഗ്ര സ്സ് സെക്രട്ടറി പി.ആര്‍ സുരേഷ് ,ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് വി.വി ഷൗക്കത്ത് തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പങ്കെടു ക്കുമെന്ന് നിയോജകമണ്ഡലം യുത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത അറിയിച്ചു.