മണ്ണാര്‍ക്കാട്: കേരളത്തില്‍ നാളെ റമദാന്‍ വ്രതാരംഭം.കാപ്പാട് കടപ്പുറത്ത് മാസപ്പിറവി ദര്‍ശിച്ചതിനാല്‍ വെള്ളിയാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍,സംസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍,സമസ്ത ജനറല്‍ സെ ക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാര്‍, അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍,കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി,സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.
ഇനി വിശ്വാസികള്‍ക്ക് വ്രതവിശുദ്ധിയുടെ നാളുകള്‍.ഒരു മാസ ക്കാലം പകല്‍ ഭക്ഷണ പാനീയങ്ങള്‍ വെടിഞ്ഞ് ആത്മീയ കാര്യങ്ങ ളില്‍ വിശ്വാസികള്‍ മുഴുകും. മനസും ശരീരവും അല്ലാഹുവിന് മുന്നില്‍ സമര്‍പ്പിച്ച് പകലിരവുകള്‍ വിശ്വാസികള്‍ ആരാധന കളാല്‍ ധന്യമാക്കും.വിശുദ്ധ നാളുകളെ എതിരേല്‍ക്കാന്‍ നാടും വീടും നേരത്തെ ഒരുങ്ങി കഴിഞ്ഞു.പാപ പങ്കിലമായ മനസ്സും ശരീരവും ഭക്തിയില്‍ തളച്ചിട്ട് പാപമോചനം തേടാനും പുണ്യം നേടാനുമുള്ള അവസരം.വിശുദ്ധ ഖുര്‍ ആന്റെ അവതരണ മാസമാണ് റമദാന്‍.
നരക കവാടങ്ങള്‍ അടയ്ക്കപ്പെടുകയും സ്വര്‍ഗകവാടം തുറക്ക പ്പെടുകയും ചെയ്യുന്ന മാസമായാണ് റമദാനിനെ വിശേഷിപ്പിക്ക പ്പെടുന്നത്.ഇസ്ലാമിക ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ബദര്‍ യുദ്ധം നടന്നതും റമദാനിലാണ്.ആയിരംമാസങ്ങളേക്കാള്‍ ശ്രേഷ്ഠ മായ ലൈലത്തുല്‍ ഖദ്ര്‍ റമദാനിലാണ്.മാസങ്ങളില്‍ ഏറ്റവും ശ്രേഷ്ഠ മായ മാസമാണ് റമദാന്‍.ആരാധനാ കര്‍മങ്ങള്‍ക്ക് പതിന്‍മടങ്ങ് പ്രതിഫലം ലഭിക്കുന്ന റമദാനില്‍ ദാനദര്‍മങ്ങള്‍ വര്‍ധിപ്പിക്കുന്ന തിലും വിശ്വാസി സമൂഹം ശ്രദ്ധയൂന്നും.
കോവിഡ് പ്രതിസന്ധി ജീവിതം ആകെ മാറ്റിയ പരിതസ്ഥിതിയില്‍ പള്ളികള്‍ അടച്ചിട്ടതും ലോക് ഡൗണുമെല്ലാമായി ഏറെ വ്യത്യസ്ത മാണ് ഇത്തവണത്തെ റമദാന്‍.സംഘടിത നമസ്‌കാരവും രാത്രി യിലെ സവിശേഷ പ്രാര്‍ത്ഥനയായ തറാവീഹും ഭജനമിരിക്കലും സമൂഹ നോമ്പ് തുറയും മറ്റും ഇക്കുറിയില്ല.മഹാമാരി ഉള്ളതിനാല്‍ ആരാധാനലയങ്ങളില്‍ ഒരുമിച്ച് കൂടാന്‍ സാധിക്കില്ല. തറാവീഹടക്ക മുള്ള ആരാധനകള്‍ വീടുകളില്‍ വെച്ച് നിര്‍വഹിക്കാനാണ് നിര്‍ദേ ശം. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാന്യമുള്ള താണ് അകലം പാലിക്കല്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ തീരുന്നത് വരെ വിശ്വാസികള്‍ അതീവ ജാഗ്രത പാലിക്കണമെ ന്നാണ് മുസ്്ലിം പണ്ഡിതന്മാര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.