പാലക്കാട് :ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീ ക്ഷണവും സജീവമായി തുടരുന്നു.നിലവില്‍ അഞ്ചു പേരാ ണ് ചികിത്സയിലുള്ളത്.(മലപ്പുറം സ്വദേശി ഉള്‍പ്പെടെ ആറ് പേര്‍ ) നിലവില്‍ 3281 പേര്‍ വീടുകളിലും 40 പേര്‍ പാലക്കാട് ജില്ലാ ആശു പത്രിയിലും 9 പേര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും,2 പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രികളിലുമായി ആകെ 3332 പേരാ ണ് നിരീക്ഷണത്തിലുള്ളത്. ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു.
പരിശോധനക്കായി ഇതുവരെ അയച്ച 1515 സാമ്പിളുകളില്‍ ഫലം വന്ന 1346 എണ്ണം നെഗറ്റീവും 13 എണ്ണം പോസിറ്റീവുമാണ്. ഇതില്‍ നാല് പേര്‍ ഏപ്രില്‍ 11 നും രണ്ട് പേര്‍ ഏപ്രില്‍ 15 നും ഒരാള്‍ ഏപ്രില്‍ 22 നും രോഗമുക്തരായി ആശുപത്രി വിട്ടിരുന്നു.ആകെ 28280 ആളുകളാണ്ഇ തുവരെ നിരീക്ഷണത്തി ല്‍ ഉണ്ടായി രുന്നത്. ഇതില്‍ 24948 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തി യായി.3806 ഫോണ്‍ കോളുകളാണ് ഇതുവരെ കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളത്.
കഴിഞ്ഞ ദിവസം കോവിഡ് 19 രോഗം സ്ഥിരീകരിച്ച മൂന്ന് പേരുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ സ്രവ പരിശോധന ഫലം പുറത്ത് വന്നു.വിളയൂര്‍,യുപി സ്വദേശികളുടെ പ്രാഥമിക സമ്പര്‍ക്ക പ്പട്ടികയിലുള്ളവരുടെ പരിശോധന ഫലമാണ് പുറത്ത് വന്നത്. ഇതില്‍ വിളയൂര്‍ സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലെ 12 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് ഡിഎംഒ അറിയിച്ചു.ബാക്കിയുള്ളവരുടേത്(റൂട്ട് മാപ്പിലുണ്ട്) പരിശോധന യ്ക്ക് അയച്ചു.യു.പി സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക യിലെ എട്ടുപേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പട്ടിക യിലെ ഒരാളുടെ സ്രവം ഇന്നയച്ചിട്ടുണ്ട്. ആ പരിശോധനാ ഫലം നാളെ(ഏപ്രില്‍ 24) ലഭിക്കും.കുഴല്‍മന്ദം സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലെ എട്ട് പേരുടെ സ്രവം നാളെ(ഏപ്രില്‍ 24) പരിശോധനയ്ക്ക് അയക്കുമെന്ന് ഡി.എം.ഒ അറിയിച്ചു.