കുമരംപുത്തൂര്‍ :സ്പ്രിന്‍ക്ലര്‍ വിഷയത്തില്‍ ആരോഗ്യ വിവരം എന്റെ സ്വകാര്യത അത് തൂക്കി വിറ്റ സര്‍ക്കാര്‍ നടപടി അന്വേഷി ക്കണം എന്ന മുദ്രാവാക്യവുമായി ഏപ്രില്‍ 24ന് യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി 24 കേന്ദ്രങ്ങളില്‍ സമരവും കരുതലും നടത്തും.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരമാണ് പ്രതിഷേധം. രാവിലെ 11 മണിക്ക് പള്ളിക്കുന്നില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ നിയോജക മണ്ഡലം പ്രസിഡന്റ് നൗഫല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് മണ്ഡലം പ്രസിഡന്റ് രാജന് ആമ്പാടത്ത് അറിയിച്ചു. വിവിധ കേന്ദ്രങ്ങളില്‍ പച്ചക്കറി കിറ്റ് വിതരണവും നടക്കും.