കാരാകുര്‍ശ്ശി: ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ ത്തനങ്ങള്‍ കെവി വിജയദാസ് എംഎല്‍എ അവലോകനം ചെയ്തു. കോവിഡ് ബാധിച്ച് കാരാകുര്‍ശ്ശി സ്വദേശി രോഗമുക്തനായെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ ശക്തമായി തുടരുന്നു ണ്ട്.കാരാകുര്‍ശ്ശി സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലു ണ്ടായിരുന്ന വരും വിദേശത്ത് നിന്ന് വന്നവരും 22 ഓടെ നിരീക്ഷണ ത്തല്‍ നിന്നും വിമുക്തരാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ യോഗത്തെ അറിയിച്ചു. നിരീക്ഷണ കാലാവധി പൂര്‍ത്തിയായിട്ടുണ്ട്. അതേസമയം കേരളത്തില്‍ 28 ദിവസം കഴിഞ്ഞിട്ടും ചിലരുടെ കാര്യത്തില്‍ പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ തുടര്‍ ന്നും നിരീക്ഷണം ശക്തമാക്കും.സമ്പര്‍ക്കത്തിലൂടെ പകരുന്നി ല്ലെന്ന് ഉറപ്പു വരുത്താല്‍ 140 ല്‍ പരം പേരുടെ സ്വാബുകള്‍ പരിശോ ധിച്ചു കഴിഞ്ഞു. പരിശോധന തുടരുകയാണ്.
കല്ലടിക്കോട്,മണ്ണാര്‍ക്കാട് പോലീസിന്റെ ക്രിയാത്മകമായ സേവന വും ശക്തമായ നടപടികളും ഉണ്ടാവുന്നുണ്ട്. നിരീക്ഷണം ലംഘി ച്ചവര്‍ക്കെതിരേയും ലോക്ക് ഡൗണ്‍ നിബന്ധനകള്‍ പാലിക്കാത്തവ ര്‍ക്ക് എതിരേയും കേസ്സെടുക്കുന്നുണ്ട്.രണ്ട് തവണ റാപ്പിഡ് റസ്‌പോ ണ്‍സ് ടീം യോഗങ്ങള്‍ കൂടിയിട്ടുണ്ട്. ഏഴില്‍ പരം തവണ മൈക്ക് അനൗന്‍സ് മെന്റ് നടത്തി. പഞ്ചായത്തിലെ ചരക്ക് വാഹനങ്ങളില്‍ ഓടുന്ന ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക ബോധവല്‍ക്കരണവും സ്വാബ് പരിശോധനയും നടത്തി വരുന്നു. ഇപ്പോള്‍ 16 വാര്‍ഡുകളെ കേന്ദ്രീക രിച്ച് കോവിഡ് നിബന്ധകള്‍ക്ക് വിധേയമായി വാര്‍ഡ് ശുചിത്വ സമിതി യോഗങ്ങളും ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടേയും ആരോ ഗ്യ പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ കൊതുകുജന്യരോഗങ്ങള്‍ ക്കെതിരെ ഉറവിട നശീകരണം,കിണര്‍ ക്ലോറിനേഷന്‍,ശുചിത്വ പരിശോധന എന്നിവയും രോഗ പ്രതിരോധത്തിനായി ആയുര്‍ വേദ,ഹോമിയോ മരുന്ന് വിതരണവും നടക്കുന്നുണ്ട്. രോഗ പ്രതിരോ ധ പ്രവര്‍ നങ്ങള്‍ക്ക് സന്നദ്ധ പ്രവര്‍ത്തകരുടെ സേവനവും ലഭ്യമാ ക്കുന്നുണ്ട്.
പാകം ചെയ്ത ഭക്ഷണത്തിന് ആവശ്യക്കാര്‍ ഇല്ലാത്തതിനാല്‍ നിര്‍ത്തി വെച്ച സാമൂഹ്യ അടുക്കള എപ്പോള്‍ അവശ്യം വേണമെങ്കിലും തുറ ക്കുമെന്നും ഹോട്ട് സ്‌പോട്ട് ആയി പഞ്ചായത്ത് പ്രഖ്യാപിച്ചതിനാല്‍ സാധാരണ ജനങ്ങള്‍ കൂടുതല്‍ ദുരിതത്തിലാലെന്നും ആയത് നില വിലുള്ള സാഹചര്യം വെച്ച് പിന്‍വലിക്കുമെന്നാണ് കരുതുന്നത് എന്നും പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.മജീദ് അറിയിച്ചു.മാസ്‌ക്ക് ,ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിന് എം എല്‍ എ ഫണ്ടില്‍ നിന്ന് കാരാകുറിശ്ശി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് അനുവദിച്ച 10 ലക്ഷം രൂപയും ആയുര്‍വേദ മരുന്ന് വാങ്ങാന്‍ അനുവദിച്ച 1 ലക്ഷം രൂപയും സമയബന്ധിതമായി ചിലവാക്കാന്‍ എം .എല്‍.എ യോഗ ത്തില്‍ നിര്‍ദ്ദേശിച്ചു. കോവിഡ് സമൂഹ വ്യാപനം തടയുന്നതിനും പ്രതിരോധ പ്രവര്‍ത്തനം നല്ല രീതിയില്‍ നടത്തിയതിനും കാരാ കുറിശ്ശി ഗ്രാമപഞ്ചായത്തിനേയും ആരോഗ്യ വകുപ്പിനേയും എം എല്‍ എ അഭിനന്ദിച്ചു.യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ .മജീദ് ,കാരാകുറിശ്ശി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.ദിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയറാം കെ സി , ഡോ അസ്മാബി ,ഡോ സ്വരൂപ് ,വാര്‍ഡ് മെമ്പര്‍ കാസിം കോലാനി, പി.എച്ച്.എന്‍ ഉഷ എന്നിവര്‍ സംസാരിച്ചു