അലനല്ലൂര്‍: സ്പ്രിന്‍ക്ലര്‍ ഇടപാടില്‍ ജനങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയ മുഖ്യമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച് ‘താങ്കള്‍ ഞങ്ങളുടെ മുഖ്യമന്ത്രിയാണ് ഞങ്ങളെ അടിമകളാക്കരുത്’ എന്ന് ഓര്‍മ്മപ്പെടുത്തി യൂത്ത് കോണ്‍ഗ്രസ് അലനല്ലൂര്‍ മണ്ഡലം കമ്മിറ്റി 30 സെക്കന്റ് സെല്‍ഫി വീഡിയോ സ്റ്റാറ്റസ് മാര്‍ച്ച് സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അരുണ്‍കുമാര്‍ പാല ക്കുറുശ്ശി ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് നസീഫ് പാലക്കാഴി അധ്യക്ഷത വഹിച്ചു.അസീസ് കാര,അന്‍വര്‍ കണ്ണംകുണ്ട്,നസ്‌റുദ്ദീന്‍ കീടത്ത്, നവാസ് ചോലയില്‍, അഫ്‌സല്‍ ഉണ്ണ്യാല്‍, പ്രിയങ്ക.സി, നിധിന്‍ ഫാത്തിമ്മ,ഷാനു നിഷാനു, ശ്യം പ്രസാദ് , ഷാഹിന്‍ പിപി, സഞ്ജു ആറാട്ടുതൊടി, ഫവാസ് ബാബു, റഫീഖ്, റംഷാദ്, രാഗേഷ്, അമീര്‍, ബഹീജ്, സൈനു, വിപിന്‍.സി, വസിം തുടങ്ങി 100 കണക്കിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരത്തിന്റെ ഭാഗമായി.