മണ്ണാര്‍ക്കാട്: 400ഓളം പ്രവാസി കുടുംബങ്ങള്‍ക്ക് സേവ് മണ്ണാര്ക്കാ ടിന്റെ നേതൃത്വത്തില്‍ ഭക്ഷ്യകിറ്റ് ഒരുക്കി.5 അംഗങ്ങള്‍ ഉള്‍പ്പെടു ന്ന ഒരു കുടുംബത്തിന് 20 ദിവസത്തേക്ക് ഉപയോഗിക്കാനുള്ള പലവൃജ്ഞന സാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ തയ്യാറാക്കിയിട്ടു ള്ളത്.അരി ഒഴികെ 15 ല്‍പ്പരം പലവ്യജ്ഞനങ്ങളും, സോപ്പും, ബിസ് ക്കറ്റും അടങ്ങുന്നതാണ് കിറ്റ്.പാക്കിംഗ് കേന്ദ്രം മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ഷെരീഫ് സന്ദര്‍ശിച്ചു.സേവ് ചെയര്‍ മാന്‍ ഫിറോസ് ബാബു, ജനറല്‍ സെക്രട്ടറി നഷീദ് പിലാക്കല്‍, വൈസ് ചെയര്മാന് അബ്ദുല്‍ ഹാദി,അസ്ലം അച്ചു,ഭാരവാഹികളായ, സി.എച്ച് .ഷൗക്കത്ത്, ഫിറോസ് സി.എം, സാലി ഒറിസ്, ജിഫ്രി , ഷാഹുല്‍ ഹമീദ് എന്നിവരും, പ്രവര്‍ത്തകരായ ദീപിക,അബൂ ഡിപി, ഫക്രുദ്ദീന്‍, മുഹമ്മദാലി, ഷഹീര്‍, അന്‍വര്‍, റംഷാദ് എന്നിവര്‍ സന്നി ഹിതരായിരുന്നു.