അലനല്ലൂര്‍ : എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജനകീ യ കൂട്ടായ്മയില്‍ സജ്ജീകരിച്ച സോളാര്‍ പദ്ധതി നംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു. സ്കൂളിന് ബട്ടര്‍ഫ്ലൈ പാര്‍ക്ക് അനുവദിച്ചതായി മന്ത്രി അറിയിച്ചു. അറബി സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ ഹൈസ്കൂള്‍ വിഭാഗം അധ്യാപകന് ടി. സാജി, സോളാര്‍പ്ലാന്റ് സമയബന്ധിതമായി പൂര്‍ത്തിയാക്കിയ ജെ ആന്‍ഡ് ജെ സോളാര്‍ ടീം മാനേജിംഗ് ഡയറക്ടര്‍മാരായ ജുനൈദ്, ജുനൈസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് ആന്റി ഡ്രഗ് സംസ്ഥാന തല അമ്പാസിഡര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട സ്കൂളിലെ സൂപ്പര്‍ സീനിയര്‍ കേഡറ്റ് കെ.ബി. അഗജ എന്നിവര്‍ക്ക് മന്ത്രി ഉപഹാരം സമ്മാനിച്ചു. എന്‍.ഷംസുദ്ദീന് എം.എല്‍.എ. അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്നാ സത്താര്‍, ജില്ലാ പഞ്ചായത്ത് അംഗം മെഹര്ബാന് ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങ ളായ ഷാനവാസ് പടുവമ്പാടന്‍, മണികണ്ഠന് വടശ്ശേരി, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം. ജിഷ, ഗ്രാമ പഞ്ചായത്ത് അംഗം അക്ബറലി പാറോക്കോട്ട്, മോഹന്‍ ഐസക്, പ്രിന്‍സിപ്പല്‍ എസ്. പ്രതിഭ , പ്രധാന അധ്യാപകന് കെ.എ അബ്ദുമനാഫ്, പി.ടി .എ. പ്രസിഡന്റ് പി. അഹമ്മദ് സുബൈര്‍, പി.ടി.എ. വൈസ് പ്രസിഡന്റ് അബ്ദുസലാം പടുകുണ്ടില്‍, എസ്.എം.സി. ചെയര്മാന് നസീര്‍ പടുകുണ്ടില്‍, എ.പി മാനു, സ്റ്റാഫ് സെക്രട്ടറിമാരായ കെ. ശിവദാസന്‍, എം. ജിജേഷ്, സ്കൂള്‍ ലീഡര്‍ ഒ.പി. ഫൈഹാര് ഫിറോസ്, സി. ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
